Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീമര്‍ കൊടുങ്കാറ്റില്‍ ഡച്ചുകാര്‍ ചാരമായി

Kemar Roach
ദില്ലി: ഹോളണ്ടിനെ 215 റണ്‍സിന് തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിങും പേസ് ബൗളര്‍ കീമര്‍ റോഷ് നേടിയ ഹാട്രിക് ഉള്‍പ്പെടെയുള്ള ആറ് വിക്കറ്റ് പ്രകടനവുമാണ് വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 330 റണ്‍സെടുത്തു. 31.3 ഓവറില്‍ 115 റണ്‍സിന് ഡച്ചുകാരുടെ മറുപടി അവസാനിച്ചു.

നടപ്പു ലോകകപ്പിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം ആഘോഷിച്ച റോഷാണ് കളിയിലെ കേമന്‍. 27 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റോഷ് ആറ് വിക്കറ്റുകള്‍ പിഴുതത്. 32 ാം ഓവറിലാണ് റോച്ചിന്റെ ഹാട്രിക്ക് ഓറഞ്ചു പടയുടെ തോലുരിച്ചത്. സ്പിന്നര്‍ സുലൈമാന്‍ ബെന്‍ മൂന്നു വിക്കറ്റും ഡാരന്‍ സാമി ഒരു വിക്കറ്റുമെടുത്തു. 72 പന്തില്‍ 55 റണ്‍സെടുത്തു പുറത്താകാതെനിന്ന ടോം കൂപ്പറാണ് ഹോളണ്ടിന്റെ ടോപ് സ്‌കോറര്‍.

വിന്‍ഡീസിന്റെ പേസ്-സ്പിന്‍ കൊടുങ്കാറ്റിനെ പേരിനെങ്കിലും ചെറുത്ത മുദാസര്‍ ബുഖാരി, പീറ്റര്‍ ബോരന്‍, അലക്‌സേയി കീര്‍വീസ് എന്നിവര്‍ക്കു മാത്രമാണ് കൂപ്പറെക്കൂടാതെ രണ്ടക്കം കടക്കാനായത് ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച റയാന്‍ ഡെന്‍ചേസ്റ്റിന് നേരത്തെ പുറത്തായി.

ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ (80), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (27 പന്തില്‍ 60), രാം നരേശ് സര്‍വന്‍ (42 പന്തില്‍ 49), ഡെവന്‍ സ്മിത്ത് (51 പന്തില്‍ 53) എന്നിവരുടെ തകര്‍പ്പനടിയാണ് വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍ നേടിയത്. 24 പന്തുകളില്‍ 50 കടന്ന പൊള്ളാര്‍ഡ് ഡച്ച് ബൗളര്‍മാരെ തലങ്ങുംവിലങ്ങും പ്രഹരിച്ചു. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറികളില്‍ മൂന്നാമത്തെയാണ് പൊള്ളാര്‍ഡ് ഹോളണ്ടിനെതിരെ നേടിയത്. നാല് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഐപിഎല്ലിലെ മുംബൈ താരത്തിന്റെ ഇന്നിങ്‌സ്. നാലാം വിക്കറ്റില്‍ സര്‍വനുമൊത്ത് 65 റണ്‍സിന്റെ കൂട്ടുകെട്ടും പൊള്ളാര്‍ഡുണ്ടാക്കി. നെതര്‍ലന്‍ഡ്‌സിനുവേണ്ടി സീലാര്‍ മൂന്നും ബുഖാരി രണ്ടും വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, May 12, 2012, 16:39 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+