ഐഎഎഎഫില്‍ നിന്ന് കല്‍മാഡിക്ക് അംഗത്വം നഷ്ടമായി

ജൂലൈ ആദ്യവാരം ഖത്തറില്‍ ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് കല്‍മാഡിക്ക് സ്ഥാനം നഷ്ടപ്പെട്ടത്. ഖത്തറിന്റെ ദഹ് ലാല്‍ അഹമദിനെതിരെ ഇരുപത് വോട്ടുകള്‍ക്കാണ് ഇദ്ദേഹം പരാജയപ്പെട്ടിരുന്നത്. കല്‍മാഡിയുടെ ഒഴിവില്‍ ചൈനയുടെ അത്‌ലറ്റിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡി ഴസായെ ഏഷ്യന്‍ പ്രതിനിധിയായി ഉള്‍പ്പെടുത്തും.
ആഗസ്ത് പത്ത് മുതല്‍ 18 വരെ മോസ്‌കോയില്‍ വച്ച ലോക ചാമ്പ്യന്‍ഷിപിന് നടക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി ആഗസ്ത് 7,8 തിയ്യതികളില്‍ ഐഎഎഎഫ് കോണ്‍ഗ്രസ് നടക്കും. ഈ സാഹചര്യത്തിലാണ് കല്‍മാഡിയെ നീക്കം ചെയ്യുന്നത്.
2010ല്‍ ദില്ലിയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയ്ംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായി കല്‍മാഡി ജയിലിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഏഷ്യന്‍ അത്‌ലറ്റിക് ഒഴികെ ഇന്ത്യയില്‍ നടക്കുന്ന കായികമേളയില്‍ നിന്നെല്ലാം ഇദ്ദേഹത്തെ വിലക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications