Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കല്‍മാഡിക്ക് തോല്‍വി

Suresh Kalmadi
പൂനെ: തുടര്‍ച്ചയായി നാലാം തവണയും ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റാവാനുള്ള സുരേഷ് കല്‍മാഡിയുടെ മോഹം പൊലിഞ്ഞു പോയി. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു വോട്ടുകള്‍ക്കാണ് കല്‍മാഡി പരാജയപ്പെട്ടത്. തുടര്‍ച്ചയായ മൂന്ന് തവണയും കല്‍മാഡി തന്നെയായിരുന്നു ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്.

നിലവിലെ സീനിയര്‍ വൈസ് പ്രസിഡന്റായ ഖത്തറിന്റെ ദഹ് ലാല്‍ അല്‍ ഹമദ് ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 20 വോട്ടുകള്‍ നേടി ഹമദ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 18 വോട്ടുകള്‍ മാത്രം കിട്ടിയ കല്‍മാഡി പരാജയപ്പെട്ടു. 45 അംഗങ്ങളാണ് ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷനില്‍ ഉള്ളത്. ഇതില്‍ നാല് അംഗങ്ങളുടെ വോട്ട് അസാധുവാണ്.

നിലവില്‍ കല്‍മാഡി നേതൃസ്ഥാനത്തിരിക്കുന്ന ഏക സ്‌പോര്‍ട് സ്ഥാപനം ഏഷ്യന്‍ അത്‌ലറ്റിക് മാത്രമാണ്. 2010ല്‍ ദില്ലിയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയ്ംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായി കല്‍മാഡി ജയിലിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഏഷ്യന്‍ അത്‌ലറ്റിക് ഒഴികെ ഇന്ത്യയില്‍ നടക്കുന്ന കായികമേളയില്‍ നിന്നെല്ലാം കല്‍മാഡിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Monday, July 1, 2013, 15:41 [IST]
Other articles published on Jul 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+