
ഇവിടെയുള്ള പ്രഫഷണല്‍ അന്തരീക്ഷം ഇഷ്ടപ്പെട്ടു. പല രാജ്യങ്ങളിലും ചുമതലയേറ്റെടുത്തിട്ടുണ്ട്. ഏതെങ്കിലും ക്ലബ്ബില്‍ കുറച്ചുകാലം അധികം നില്‍ക്കണമെന്നുണ്ടായിരുന്നു. മാഡ്രിഡ് മാനേജ്‌മെന്റും നിര്‍ബന്ധിക്കുന്നത് അതിവേണ്ടിയാണ്. സ്‌പെയിനിലെ തുടക്കം ഏറെ പ്രതിസന്ധികളോടെയായിരുന്നു. ആ സമയത്ത് ക്ലബ്ബ് മാനേജ്‌മെന്റ് നല്‍കിയ പിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് വേണമെങ്കില്‍ പറയാം.
2010ല്‍ ഇന്റര്‍മിലാനില്‍ നിന്നാണ് മൊറിഞ്ഞോ മാഡ്രിഡിലെത്തിയത്. ആദ്യസീസണില്‍ തന്നെ ക്ലബ്ബിനെ കിങ്‌സ് കപ്പിന്റെ ഫൈനലിലെത്തിച്ചു. 18 വര്‍ഷത്തിനുശേഷമായിരുന്നു ക്ലബ്ബ് ഫൈനല്‍ കാണുന്നത്. തുടര്‍ന്ന് ലാ ലിഗ കിരീടവും. നാലുവര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു മാഡ്രിഡ് സ്പാനിഷ് കിരീടം നേടിയത്.
പോര്‍ട്ടോയിലൂടെ(രണ്ടു തവണ) പോര്‍ച്ചുഗല്‍ കിരീടവും ചെല്‍സിയിലൂടെ(രണ്ട്) പ്രീമിയര്‍ ലീഗ് കിരീടവും ഇന്ററിലൂടെ(രണ്ട്) ഇറ്റാലിയന്‍ ലീഗ് കിരീടവും നേടിയ മൊറിഞ്ഞോ ലക്ഷ്യം വെയ്ക്കുന്നത് സ്പാനിഷ് ഡബിള്‍ തന്നെയായിരിക്കും.