ഇതുവരെ ആറുതവണ ദേശീയടീമിനുവേണ്ടി കളിച്ചിട്ടുള്ള കാംപെല്‍ കോപ അമേരിക്കയില്‍ ബൊളിവീയക്കെതിരേയുള്ള മല്‍സരത്തില്‍ ഗോള്‍ നേടിയിരുന്നു. ഗോള്‍ഡ് കപ്പില്‍ ക്യൂബയ്ക്കെതിരേയാണ് ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയത്.
ഏറെ കഴിവുകളുള്ള താരമാണെന്ന് ജോയല്‍ തെളിയിച്ചു കഴിഞ്ഞു. ഇത്രയും ചെറിയ പ്രായത്തില്‍ അന്താരാഷ്ട്രതലത്തില്‍ തിളങ്ങുകയെന്നത് നിസ്സാരകാര്യമല്ല. ട്രാന്‍സ്ഫറിനുവേണ്ടി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു-ആഴ്സണല്‍ കോച്ച് ആഴ്സണ്‍ വെങര്‍ പറഞ്ഞു.