സിംഹമടയില്‍ കാനഡ തകര്‍ന്നടിഞ്ഞു

മഹേല ജയവര്‍ധനയുടെ(100) ഉജ്വല സെഞ്ചുറിയും ക്യാപ്റ്റന്‍ സംഗക്കാരയുടെ 92 റണ്‍സുമാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. ഓപ്പണര്‍ ദില്‍ഷന്‍ 50 റണ്‍സ് നേടി. എന്നാല്‍ ഇവരുടെ പുറത്താകലിനുശേഷം മധ്യനിരയെ തകര്‍ക്കാന്‍ കനേഡിയന്‍ ബൗളര്‍മാര്‍ക്കായത് ലങ്കന്‍ ആരാധകരെ ആശങ്കയിലാഴത്തി.
കാനഡയ്ക്ക് വേണ്ടി ബൈഡ്‌വാന്‍ രണ്ട് വിക്കറ്റ് നേടി. 81 പന്തില്‍ ഒമ്പതു ബൗണ്ടറിയും ം ഒരു സിക്‌സുമടക്കമാണ് ജയവര്‍ധനെ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് തുടക്കംമുതല്‍ തകര്‍ച്ചയായിരുന്നു. എന്നാല്‍ മത്സരം 36 ഓവര്‍ വരെ നീട്ടിക്കൊണ്ടു പോകാന്‍ അവര്‍ക്ക് സാധിച്ചു.
37 റണ്‍സെടുത്ത റിസ്‌വാന്‍ ചീമയാണ് ടോപ് സ്‌കോറര്‍. ലങ്കയ്ക്കുവേണ്ടി കുലശേഖരയും പെരേരയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. ലങ്കന്‍ ബാറ്റിങ് നിരയിലെ പാളിച്ചകളും ബൗളിങിന്റെ ദൗര്‍ബല്യങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ കാനഡക്കാര്‍ക്ക് സമാധാനിയ്ക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications