For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജയസൂര്യ ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ചു

By Staff

കൊളംബോ: ശ്രീലങ്കയുടെ ഓപ്പണര്‍ സനത് ജയസൂര്യ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ലോകത്തെ നാലാമത്തെ ബാറ്റ്സ്മാനായി. ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കെതിരായ ഫൈനലിലാണ് ജയസൂര്യ ഈ നേട്ടം കൈവരിച്ചത്.

ഏകദിന ക്രിക്കറ്റില്‍ 10,000 തികയ്ക്കാന്‍ 10 റണ്‍സ് മാത്രം വേണ്ടിയിരുന്ന ജയസൂര്യ ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ ബൗണ്ടറിയടിച്ച് സുവര്‍ണനേട്ടത്തിലെത്തുകയായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്‍സമാം ഉള്‍ ഹഖ്, സൗരവ് ഗാംഗുലി എന്നിവരാണ് ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച മറ്റ് ബാറ്റ്സ്മാന്‍മാര്‍. ഈ ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഗാംഗുലി 10,000 റണ്‍സ് തികച്ചത്.

ഏകദിനത്തില്‍ ഇതുവരെ സച്ചിന്‍ 13,642 റണ്‍സും (348 കളികള്‍) ഇന്‍സമാം 10,993 റണ്‍സും (344 കളികള്‍) ഗാംഗുലി 10,011 റണ്‍സും (273 കളികള്‍) ആണെടുത്തിട്ടുള്ളത്. 337 കളികളില്‍ നിന്നാണ് ജയസൂര്യ 10,000 റണ്‍സ് നേട്ടം കൈവരിച്ചത്.

ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി.വി.എസ്.ലക്ഷ്മണിനെ ടീമില്‍ നിന്നൊഴിവാക്കി. പകരം ഹര്‍ഭജന്‍സിംഗിനെ ഉള്‍പ്പെടുത്തി. ടൂര്‍ണമെന്റില്‍ ആദ്യമായി ശ്രീലങ്കന്‍ ടീമില്‍ ഓപ്പണിംഗ് ബൗളര്‍ ചാമിന്ദവാസ് കളിക്കുന്നുണ്ട്.

Story first published: Wednesday, December 7, 2011, 14:23 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+