ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു
ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനെ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. ഭാരവാഹികളെ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്നും ആരോപിച്ചാണ് നടപടി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിയ്ക്കാന്‍ സാധിക്കില്ല. അതേ സമയം വ്യക്തിപരമായി കളിയ്ക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല. കൂടാതെ അന്താരാഷ്ട്ര സംഘടനയില്‍ നിന്നുള്ള യാതൊരു സാമ്പത്തിക സഹായവും ഇനി മുതല്‍ ഇന്ത്യയ്ക്ക് ലഭിക്കില്ല.

നിഷ്പക്ഷമായ തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്ന അന്താരാഷ്ട്രകമ്മിറ്റിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തിയ അസോസിയേഷനെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് യോഗം പൂര്‍ത്തിയായാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാകൂ.
ഒളിംപിക്‌സ് കമ്മിറ്റിയില്‍ അഫിലിയേറ്റ ചെയ്ത സംഘടനകളില്‍ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ക്കനുസരിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താന്‍. രാഷ്ട്രീയപരമായ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഭയ് സിങ് ചൗട്ടാല പ്രസിഡന്റായും ലളിത് ഭൗനോട്ട് സെക്രട്ടറിയായും അവരോധിക്കപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ കായികനയത്തിനനുസരിച്ചാണ് ഐഒഎ തിരഞ്ഞെടുപ്പ് നടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications