വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുളള വിലക്ക് തുടരും

By Soorya Chandran

ദില്ലി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്(ഐഒഎ) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) തയ്യാറായില്ല. അഴിമതി കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായവര്‍ കായിക സംഘടനകളുടെ തലപ്പത്ത് വരുന്നത് തടയണമെന്ന നിര്‍ദ്ദേശം ഒഴിവാക്കിക്കൊണ്ട് ഇന്ത്യ കൊണ്ടുവന്ന ഭരണഘടന ഭേദഗതിയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തള്ളിക്കളഞ്ഞു.

2013 സെപ്റ്റംബര്‍ 5 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഐഒസിയുടെ നിര്‍ദ്ദേശപ്രകാരം ഭരണഘടന ഉടച്ച് വാര്‍ക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഒക്ടോബര്‍ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സംഘടയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ക്രിമിനല്‍, അഴിമതി പശ്ചാത്തലം ഉള്ളവര്‍ ഉണ്ടാവരുതെന്നാണ് ഐഒസിയുടെ നിര്‍ദ്ദേശം.

Indian Olympic Association

ഭരണഘടന ഭേദഗതി ചെയത് അതിന് ഐഒസിയുടെ അംഗീകീരം ലഭിച്ചാല്‍ 2013 ഡിസംബര്‍ 15 ന് മുമ്പ് ഐഒഎക്ക് തിരഞ്ഞെടുപ്പ് നടത്താമെന്നും അന്താരാഷ്ട ഒളിംപിക് കമ്മിറ്റി അറിയിച്ചു.

ഒളിംപിക്‌സിന്റെ ഭാഗമാകാന്‍ ഇന്ത്യക്ക് ഐഒസിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടിവരും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയില്ലെന്നും അന്താരാഷ്ട്ര ഒളിംപിക് സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഐഒസിയുടെ തീരുമാനത്തെ കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിങ് സ്വാഗതം ചെയ്തിട്ടുണ്ട്.

Story first published: Friday, September 6, 2013, 12:42 [IST]
Other articles published on Sep 6, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X