ദീപശിഖാ പ്രയാണത്തിന് രാഹുല്‍ഗാന്ധിയും
ദില്ലി: ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള യുവഎംപിമാരെ ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി അറിയിച്ചു.
രാഹുല്‍ ഗാന്ധിക്കു പുറമെ ജ്യോതിരാദിത്യ സിന്ധ്യ, ജിതന്‍ പ്രസാദ്, സച്ചിന്‍ പൈലറ്റ് എന്നിവരെയാണ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കണമെന്നാണ് സംഘാടകരുടെ ആഗ്രഹംമെന്ന് കല്‍മാഡി പറഞ്ഞു.
തിബത്ത് പ്രക്ഷോഭകാരികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചിംഗ് ബൂട്ടിയ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഏപ്രില്‍ 17ന് നടക്കുന്ന ദീപശിഖാ പ്രയാണത്തില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കും.
മില്‍കാ സിംഗ്, പുല്ലേല ഗോപിചന്ദ്, അഞ്ജു ബോബി ജോര്‍ജ് എന്നിവരാണ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications