ഇതോടെ സംഘടനയുടെ നിലവിലുള്ള ഭരണസംവിധാനത്തില്‍ യാതൊരു മാറ്റവും വരില്ലെന്ന് ഉറപ്പായി. ആക്ടിങ് പ്രസിഡന്റായ വിജയ് കുമാര്‍ മല്‍ഹോത്രയെ മുന്‍നിര്‍ത്തി കല്‍മാഡി തന്നെയാണ് ഇപ്പോഴും അസോസിയേഷന്റെ ഭരണം നിയന്ത്രിക്കുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ക്കു വിധേയനായ കല്‍മാഡിക്കെതിരേ അസോസിയേഷന് എന്തു നടപടി സ്വീകരിച്ചുവെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി മൂന്നു തവണയെങ്കിലും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
ഭോപ്പാല്‍ വാതകദുരന്തകേസുമായി ബന്ധപ്പെട്ട ഡോ ലണ്ടന്‍ ഒളിംപിക്സിന്റെ സ്പോണ്സര്മാരാവുന്നതില് പ്രതിഷേധിച്ച് മത്സരങ്ങള്‍ ബഹിഷ്കരിക്കാനുള്ള നിര്‍ദ്ദേശം ഐഒഎ അംഗീകരിക്കുന്നില്ലെന്ന് സെക്രട്ടറി ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു.