മുംബൈ: ഏപ്രില്‍ 18ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ ഏകദിമ മത്സരങ്ങളില്‍ കഴിക്കാനായി ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള 15അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഞായറാഴ്ച രാവിലെ അബുദാബിക്കു പുറപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടിയുള്ള ദുരിദാശ്വാസ ധനം സ്വരൂപിക്കാനാണ് അബുദാബിയില്‍ 18,19 തിയ്യതികളില്‍ മത്സരം നടത്തുന്നത്.
രാഹുല്‍ ദ്രാവിഡിനെക്കൂടാതെ റോബിന്‍ ഉത്തപ്പ, വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, മുഹമദ് കൈഫ്, സുരേഷ് റെയ്ന, മഹേന്ദ്രസിംഗ് ധോണി, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിംഗ്, രമേഷ് പവാര്‍, അജിത് അഗാര്‍ക്കര്‍, മുനഫ്് പട്ടേല്‍, എസ്.ശ്രിശാന്ത്, ആര്‍. പി. സിംഗ് ,കോച്ച് ഗ്രെഗ് ചാപ്പല്‍ എന്നിവരാണ് സംഘത്തിലുള്ളത്.