ശനിയാഴ്ച നടന്ന യോഗ്യതാറൗണ്ടില്‍ മുന്‍ ചാംപ്യന്മാരായ ലൂയിസ് ഹാമില്റ്റണ്, ജെന്സണ് ഹാമില്റ്റണ്, ജെന്സണ് ബട്ടന്, മൈക്കല്‍ ഷുമാക്കര്‍ എന്നിവരും യോഗ്യത ഉറപ്പാക്കി. ഹിസ്പാനിയാ റേസിങിനുവേണ്ടി ട്രാക്കിലിറങ്ങിയ ഇന്ത്യന്‍ താരം നാരായണ്‍ കാര്ത്തികേയന് 23ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊത്തം 24 കാറുകളാണ് മല്‍സരത്തിനുണ്ടാവുക.
ഞായറാഴ്ച ഗ്രേറ്റ് നോയിഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന വേഗപ്പൂരത്തിന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ തുടക്കമാവും. സ്റ്റാര്‍ സ്പോര്‍ട്സും ഇഎസ്പിഎന്‍ എച്ച്ഡിയും മല്‍സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
എല്ലാ കണ്ണുകളും വെറ്റല്‍ എന്ന അദ്ഭുതത്തിലേക്കാണ് ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ മാത്രം റെഡ് ബുള്‍ താരം നേടുന്ന 16ാമത് പോള്‍ പൊസിഷനാണിത്. 1992ല്‍ 14 പോള്‍ പൊസിഷന്‍ നേടിയ ബ്രിട്ടീഷ് താരം നിഗല്‍ മന്സെല്ലയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.
ആദ്യ പോളുകളില്‍ റെഡ്ബുള്‍ താരങ്ങള്‍ തന്നെയായിരിക്കും മല്‍സരത്തിനിറങ്ങുക. മാക്ലാരന്റെ ലൂയിസ് ഹാമില്റ്റനാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതെങ്കിലും ആദ്യ പരിശീലനമല്‍സരത്തില്‍ നിയമം ലംഘിച്ചതിനുള്ള പിഴ ലഭിച്ചതിനാല്‍ അഞ്ചാം സ്ഥാനത്താണ് ഹാമില്റ്റണ് ഇറങ്ങുക.
ഫെരാരിയുടെ ഫിലിപ് മാസ ആറാമതായും മുന്‍ ലോകചാംപ്യന് മേഴ്സിഡസിന്റെ മൈക്കല്‍ ഷുമാക്കര്‍ 12ാം സ്ഥാനത്തും ഇന്ത്യന്‍ ടീമായ ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ എട്ടാം പൊസിഷനിലും പോള്‍ ഡി റെസ്റ്റ 13ാം സ്ഥാനത്തുമായി മല്‍സരിക്കും.