വേഗതയുടെ പോരാട്ടത്തിന് രണ്ടുനാള്‍

ശരാശരി 210.03 കിലോമീറ്റര്‍ വേഗതയില്‍ കാറോടിക്കാന്‍ സാധിക്കുന്ന സര്‍ക്യൂട്ടിന് 5.137 കിലോമീറ്റര്‍ നീളമുണ്ട്. ഒരു ലാപ് പിന്നിടാന്‍ ഒരു മിനിറ്റും 27 സെക്കന്റും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരത്തിലുള്ള 50 ലാപ്പുകളായിരിക്കും റേസിനുണ്ടാവുക. ഏകദേശം 2000 കോടി രൂപ മുടക്കിയാണ് രാജ്യത്തെ ആദ്യ ഫോര്‍മുലാ വണ്‍ സര്‍ക്യൂട്ട് നിര്‍മിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാറോട്ടമല്‍സരത്തിന്റെ ഇന്ത്യന്‍ പതിപ്പ് അവിസ്മരണീയമാക്കാനുള്ള തീവ്രശ്രത്തിലാണ് സംഘാടകര്‍. 110000 പേര്‍ക്കിരിക്കാന്‍ ശേഷിയുള്ള ഗ്യാലറിയാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ വിഐപികള്‍ മല്‍സരം കാണാനെത്തുന്നുണ്ട്.
മൈക്കല്‍ ഷുമാക്കര്‍, സെബാസ്റ്റ്യന്‍ വെറ്റല്‍, ലൂയിസ് ഹാമില്‍റ്റണ്‍ തുടങ്ങിയ പ്രമുഖ ഡ്രൈവര്‍മാര്‍ ട്രാക്കിലിറങ്ങും. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള സഹാറ ഫോഴ്‌സാണ് മത്സരത്തിലെ ഇന്ത്യന്‍ ടീം. ഹിസ്പാനിയുടെ അമരക്കാരനായെത്തുന്ന നാരായണ്‍ കാര്‍ത്തികേയനാണ് ഏക ഇന്ത്യന്‍ ഡ്രൈവര്‍. ജെപി ഗ്രൂപ്പാണ് ഈ കായികമാമാങ്കത്തിനെ ഇന്ത്യയിലെത്തിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications