Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാപ്പലോ മൂഡിയോ ഇന്ത്യന്‍ കോച്ചാകും

ദില്ലി: ജോണ്‍റൈറ്റിന്റെ പിന്തുടര്‍ച്ചക്കാരനായി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് വിദേശ കോച്ചായിരിക്കുമെന്ന് ഉറപ്പായി. പുതിയ കോച്ചായി ഗ്രെഗ് ചാപ്പലിനെയോ ടോം മൂഡിയെയോ തിരഞ്ഞെടുക്കാനാണ് ബിസിസിഐയുടെ എട്ടംഗ സമിതിയുടെ തീരുമാനം.

അന്തിമപരിഗണനക്കായുള്ള പട്ടികയില്‍ ഇന്ത്യന്‍ കളിക്കാരായ മൊഹീന്ദര്‍ അമര്‍നാഥും സന്ദീപ് പാട്ടിലുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ഒഴിവാക്കിയാണ് വിദേശ കോച്ചിനെ നിയമിക്കാന്‍ സമിതി തീരുമാനിച്ചത്.

കളിക്കാരില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ചാപ്പലിനെ കോച്ചാക്കണമെന്ന അഭിപ്രായമാണുള്ളത്. അതേ സമയം മുതിര്‍ന്ന കളിക്കാരായ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ ടോം മൂഡിയെ കോച്ചാക്കണമെന്ന അഭിപ്രായക്കാരാണ്.

അമര്‍നാഥിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. 1989-90ല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ അമര്‍നാഥ് ഇന്ത്യന്‍ സെലക്ടര്‍മാരെയും ബോര്‍ഡ് സെക്രട്ടറിയെയും ജോക്കര്‍മാരുടെ സംഘം എന്ന് പരിഹസിച്ചിരുന്നു.

1996ലെ ഇംഗ്ലണ്ട് പര്യടനവേളയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനുമായുള്ള തര്‍ക്കത്തില്‍ നവ്ജ്യോത്സിംഗ് സിധുവിനെ അനുനയിപ്പിക്കാന്‍ സന്ദിപ് പാട്ടിലിന് കഴിഞ്ഞിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമിതി അദ്ദേഹത്തെ ഒഴിവാക്കിയത്.

Story first published: Wednesday, December 7, 2011, 14:23 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+