ഇന്ത്യന്‍ ബോക്‌സിങും പുറത്ത്

സെപ്റ്റംബറില്‍ നടന്ന ഐഎബിഎഫ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പട്യാലയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ബിജെപി എംഎല്‍എ അഭിഷേക് സിങ് മഥോറിയെയാണ് ഐഎബിഎഫ് പ്രസിഡന്റായും അഭയ് സിങ് ചൗതാലയെ ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു. ചൗതലയുടെ ബന്ധു കൂടിയാണ് മഥോറി. നിയമാവലികളില്‍ ഭേദഗതി വരുത്തി ഇല്ലാത്ത പദവി സൃഷ്ടിച്ചാണ് ചൗതാലയെ ചെയര്‍മാനാക്കി തിരഞ്ഞെടുത്തത്. ഇതാണ് വിലക്കിന് വഴിവച്ചിരിയ്ക്കുന്നത്. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന ഫെഡറേഷന്റെ അവകാശവാദം അസോസിയേഷന്‍ തളളി.
വിലക്ക് പ്രാബല്യത്തിലാവുന്നതോടെ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. തിരഞ്ഞെടുപ്പിലെ അപാകത ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications