മെല്‍ബണ്‍: 18-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഷൂട്ടിംഗില്‍ വീണ്ടും സ്വര്‍ണം നേടി. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ സ്വര്‍ണമാണിത്.
25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റള്‍ ജോഡി വിഭാഗത്തില്‍ ഇന്ത്യയുടെ വിജയ്കുമാറും പെമ്പ തമംഗുമാണ് സ്വര്‍ണം നേടിയത്. ഷൂട്ടിംഗില്‍ ഇന്ത്യക്ക് രണ്ട് വെള്ളി കൂടി ലഭിച്ചു.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് ജോഡി വിഭാഗത്തില്‍ അഞ്ജലി ഭഗവത്തും അനുജ ജുംഗും വെള്ളി മെഡല്‍ നേടി. ട്രാപ് ജോഡി വിഭാഗത്തില്‍ ഇന്ത്യയുടെ രാജ്യവര്ധന്സിംഗ് റാത്തോറും വിക്രം ഭട്നഗറും വെള്ളി കരസ്ഥമാക്കി.