ബെയ്ജിങ്: ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ വ്യകതിഗത സ്വര്‍ണം അഭിനവ് ബിന്ദ്രയ്‌ക്ക്.
പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അഭിനവ് സ്വര്‍ണം നേടിയത്. ഫൈനലില്‍ 700.5 പോയിന്റ് നേടിയാണ് അഭിനവ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
യോഗ്യത റൗണ്ടില്‍ നിന്നും നാലാമാതായി ഫൈനലില്‍ പ്രവേശിച്ച അഭിനവ്നേരത്തെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെ സജീവമാക്കിയിരുന്നു. ഫൈനലിന്റെ തുടക്കത്തില്‍തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന അഭിനവ് പിന്നീട് വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു.
രണ്ടായിരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യനായി സിഡ്‌നിയിലെത്തിയ അഭിനവിന്റെ മൂന്നാമത്തെ ഒളിമ്പിക്‌സാണിത്.
ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടത്തിലൂടെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കൊര്‍ഡാണ് അഭിനവ് തന്റെ പേരില്‍ കുറിച്ചിരിയ്‌ക്കുന്നത്. സുവര്‍ണ നേട്ടത്തിലൂടെ നൂറു കോടി ജനങ്ങളുടെ സ്വപ്‌നമാണ് ഈ ദില്ലിക്കാരന്‍ യാഥാര്‍ഥ്യമാക്കിയത്.
അഭിനവിന്റെ നേട്ടത്തിന് തിളക്കമേറെയാണ് ഹോക്കിയിലല്ലാതെ ഇന്ത്യക്ക് ആദ്യമായി ലഭിയ്‌ക്കുന്ന സ്വര്‍ണം, കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കുന്ന ആദ്യ ഒളിമ്പിക് സ്വര്‍ണം എന്നിങ്ങനെ കൂടുതല്‍ തിളങ്ങുകയാണ് ആ സുവര്‍ണ നേട്ടം.
പതിനാലാം വയസ്സില്‍ കരിയര്‍ ആരംഭിച്ച അഭിനവിനെ 2001ല്‍ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‌കി ആദരിച്ചിരുന്നു. 2002ല്‍ ഇരുപതാം വയസ്സില്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഖേല്‍ രത്‌ന പുരസ്‌ക്കാരവും അഭിനവിന് ലഭിച്ചു.
എംബിഎ ബിരുധധാരിയായ അഭിനവ് ഫ്യൂച്ചറിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍