Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011ലെ ലോകകപ്പ് ഫൈനല്‍ ഇന്ത്യയില്‍ നടക്കും

കറാച്ചി: 2011ലെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ത്യയില്‍ നടക്കും. രണ്ട് സെമി ഫൈനലുകള്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായിട്ടായിരിക്കും നടക്കുക.

ഉദ്ഘാടന ചടങ്ങ് ബംഗ്ലാദേശില്‍ നടക്കും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ അബ്ബാസ് സയിദിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനു മുമ്പ് ലോകകപ്പ് ഫൈനല്‍ ഇന്ത്യയില്‍ നടന്നത് 1987ലാണ്. പാകിസ്ഥാനും ഇന്ത്യയും സംയുക്തമായ ആതിഥ്യം വഹിച്ച 87 ലോകകപ്പില്‍ ഒരു സെമിഫൈനലും ഇന്ത്യയില്‍ നടന്നു. 1996ലെ ലോകകപ്പ് ഫൈനല്‍ പാകിസ്ഥാനിലാണ് നടന്നത്. രണ്ട് സെമിഫൈനലും ഇന്ത്യയില്‍ നടന്നു.

ഏതൊക്കെ സ്റേഡിയങ്ങളിലാണ് കളികള്‍ നടക്കുകയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സെയ്ദി അറിയിച്ചു.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+