മുംബൈ: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ പേസ് ബൗളര്‍ ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ടീമില്‍ സ്ഥാനം പിടിക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് 15 അംഗ സ്ക്വാഡിനെ തിരഞ്ഞെടുത്തത്. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ കളിക്കാതിരുന്ന സഹീര്‍ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി. പകരം ജെ.പി.യാദവിനെ ഒഴിവാക്കി. ടെസ്റ് ടീമിലുള്ള വി.വി.എസ്.ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, വസീം ജാഫര്‍, പാര്‍ഥിപ് പട്ടേല്‍ എന്നിവരെയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ല. സ്പിന്നര്‍മാരായ ഹര്‍ഭജന്‍സിംഗിനെയും മുരളി കാര്‍ത്തികിനെയും നിലനിര്‍ത്തി.
ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ്സിംഗ്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, മഹേന്ദ്രസിംഗ് ധോണി, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍കര്‍, സഹീര്‍ഖാന്‍, ആര്‍.പി.സിംഗ്, മുരളി കാര്‍ത്തിക്, ഹര്‍ഭജന്‍സിംഗ്, എസ്.ശ്രീശാന്ത്.