വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയ്ക്ക് ഇന്ന് അഭിമാന പോരാട്ടം

By Super
Team India
മിര്‍പൂര്‍: ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യയുടെ അഭിമാനപ്പോരാട്ടം ഇന്ന്. 2007ലെ ലോകകപ്പില്‍ അപ്രതീക്ഷിതമായി ബംഗ്ലാക്കടുവകള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടിവന്നതിന്റെ മുറിവ് ഇന്നും ഇന്ത്യയുടെ മനസ്സിലുണ്ട്. ഈ പകയ്ക്ക് മൂര്‍ച്ചകൂട്ടിയാണ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ക്രിക്കറ്റിലെ ലോക രണ്ടാംറാങ്കുകാരായ ഇന്ത്യ മിര്‍പൂരിലെ ഷേരാ ബംഗ്ലാ സ്റ്റേഡിയത്തില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്.

ഇതോടെ പത്താം ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകും. ടീം ഇന്ത്യ ആകെ നല്ല ഫോമിലാണ്. അതുകൊണ്ടുതന്നെ അന്തിമ ഇലവനെ തിരഞ്ഞെടുക്കുകയെന്നത് ക്യാപ്റ്റന്‍ മഹേന്ദ്രസിങ്് ധോണിയുടെ മുന്നിലുള്ള വെല്ലുവിളിയാണ്. വിരാട് കോഹ്ലിയെ നാലാമനാക്കി സന്നാഹ മത്സരത്തില്‍ പരീക്ഷണം നടത്തിയതു ഫലം കണ്ട ആശ്വാസത്തിലാണു ധോണി.

ഈ ലോകകപ്പ് ബാറ്റ്‌സ്മാന്‍മാരുടെയും സ്ലോ ബൗളര്‍മാരുടെയുമാണെന്നാണ് വിലയിരുത്തല്‍. അതു ശരിയെങ്കില്‍ ഇന്ത്യ മികച്ചുനില്‍ക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരകരുത്തുറ്റതാണ്്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ധോനി, യൂസഫ് പഠാന്‍, വിരാട് കോലി തുടങ്ങി ഏതു ബൗളറെയും ഏതു സാഹചര്യത്തിലും ഏതു രീതിയിലും നേരിടാന്‍ കെല്പുള്ളവരാണവരാണ് ഇന്ത്യന്‍ നിരയിലുള്ളത്. സെവാഗിന്റെയും പഠാന്റെയും പേര് കേള്‍ക്കുമ്പോള്‍ ഞെട്ടാത്ത ബൗളര്‍മാരില്ല.

സഹീര്‍ഖാന്‍ നയിക്കുന്ന പേസ് ആക്രമണനിര ഭേദപ്പെട്ടതുതന്നെ. പക്ഷേ പരിക്ക് മൂലം ഒട്ടേറെ വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ആശിഷ് നെഹ്ര അത്ര ഫോമിലല്ല. മുനാഫ് പട്ടേലും സ്ഥിരമായ ഒരു ഫോം നിലനിര്‍ത്താറില്ല, എന്നാലും ഫോമിലെത്തിയ വെല്ലുവിളി ഉയര്‍ത്താന്‍ പട്ടേലിന് കഴിയും.
മലയാളി താരം ശ്രീശാന്താകട്ടെ വിക്കറ്റ് വീഴ്ത്തുന്നുണ്ട്, പക്ഷേ ഏകദിനത്തില്‍ വാരിക്കോരി റണ്‍സ് വിട്ടുകൊടുക്കുന്നുവെന്നത് പോരായ്മയാണ്.

ഇന്ത്യയുടെ സ്ലോ ബൗളിങ് നിര സമ്പന്നമാണ്. ഹര്‍ഭജന്‍ സിങ്ങും പീയൂഷ് ചാവ്‌ലയുമെല്ലാം ഇന്ത്യയുടെ കരുത്താണ്. സെവാഗ്, റെയ്‌ന, യുവരാജ്, പഠാന്‍ എന്നിവരുടെ പന്തുകളും വിക്കറ്റ് വീഴ്ത്താന്‍ പോന്നവയാണ്. ഫീല്‍ഡിങിലും ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്.

നമ്മുടെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത് ബംഗ്ലാദേശിലായിരുന്നു. അന്ന് പൂജ്യത്തന് റണ്‍ ഔട്ട് ആകാനായിരുന്നു ധോണിയുടെ വിധി. അതേ ധോണി ഇന്ന് ലോകരണ്ടാംനമ്പര്‍ ടീമിന്റെ അമരക്കാരനാണ്. ധോണിയ്ക്ക് കീഴിയില്‍ ടീം ഇന്ത്യ ഒട്ടേറെ മാറിയിരിക്കുന്നു.

ആത്മവിശ്വാസം വര്‍ധിച്ച് തന്റേടികളായിട്ടുണ്ട്. ബ്ംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ താരങ്ങളെ നിര്‍ണയിക്കുന്നതില്‍ ധോണി കാണിക്കുന്ന കൗശലവും മത്സരത്തിന്റെ വിധിയെഴുതുന്ന ഘടകങ്ങളില്‍ ഒന്നായേയ്ക്കും

എന്നാല്‍് 20 ലോകകപ്പ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രം ജയിച്ച ബംഗ്ലാദേശിന് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല.1999ലെ അരങ്ങേറ്റ ലോകകപ്പില്‍ പാകിസ്താനെയും കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ചതു മാത്രമാണ് എടുത്തുപറയാനുള്ളത്. എന്നിരിക്കിലും അവരുടേതായ ദിവസത്തില്‍ ആരേയും അട്ടിമറിക്കാന്‍ കരുത്തുണ്ടെന്നുള്ളത് ബംഗ്ലാദേശിനെ വേറിട്ടുനിര്‍ത്തുന്നു.

ഇന്ത്യയെ ഞങ്ങള്‍ പേടിക്കുന്നില്ലെന്നും ഞങ്ങളേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ടീമുകളെയാണ് നേരിടേണ്ടത്. അവര്‍ക്കെതിരെ മികച്ച കളിയിലൂടെ ടീമിന്റെ ശക്തി തെളിയിക്കേണ്ടിയിരിക്കുന്നു എന്നാണ് ബംഗ്ലാ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസ്സന്‍ പറയുന്നത്.

സാധ്യതാ ടീം: ഇന്ത്യ എം.എസ്. ധോണി (ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, യുവ്രാജ്‌സിംഗ്, സുരേഷ് റെയ്‌ന, യൂസഫ് പഠാന്‍, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍, മുനാഫ് പട്ടേല്‍, എസ്. ശ്രീശാന്ത്, പിയൂഷ് ചൗള, ആര്‍. അശ്വിന്‍, ആശിഷ് നെഹ്‌റ.

ബംഗ്ലാദേശ്: ഷകീബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, ജംറുള്‍ കൈയ്‌സ്, ജുനൈദ് സിദ്ദിഖി, ഷഹരിയാര്‍ നഫീസ്, റാഖിബുള്‍ ഹസന്‍, മുഹമ്മദ് അഷ്‌റാഫുള്‍, മുഷ്ഫിക്ര്‍ റഹിം, നയിം ഇസ്ലാം, മുഹമ്മദുള്ള, അബ്ദുള്‍ റസാഖ്, റൂബല്‍ ഹുസൈന്‍, ഷഫിയുള്‍ ഇസ്ലാം, നാസ്മുള്‍ ഹുസൈന്‍, നുഹ്‌റാവാദി ഷുവോ.

Story first published: Saturday, May 12, 2012, 16:43 [IST]
Other articles published on May 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X