
സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ എന്നിവരാണ് പതിനഞ്ചംഗ ടീമിലെ മറ്റു പേസര്‍മാര്‍. പ്രവീണ്‍ ഫിറ്റ്‌നസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 30അംഗ സാധ്യതാ ടീമില്‍ ഉള്‍പ്പെട്ട മറ്റു പേസര്‍മാരില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിനു തന്നെയാവും കൂടുതല്‍ സാധ്യത. ഇഷാന്ത് ശര്‍മയും പരിഗണിക്കപ്പെട്ടേക്കാം.
അതിനിടെ പ്രവീണ്‍ കുമാര്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ടില്‍ ചികിത്സ നടത്തുന്ന ഡോക്റ്റര്‍മാരുടെ നിരീക്ഷണമനുസരിച്ച് പ്രവീണിന്റെ ഭാവി നിര്‍ണയിക്കപ്പെടും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കൈമുട്ടിനാണ് പ്രവീണ്‍ കുമാറിന് പരുക്കേറ്റത്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യയുടെ മുന്‍നിരതാരങ്ങളെയും പരിക്ക് അലട്ടുന്നുണ്ട്.