Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

ദില്ലി: ഫുട്ബോളില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തി 25 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യ നെഹ്രു കപ്പ്‌ ഫുട്ബോള്‍ കിരീടം സ്വന്തമാക്കി.

സിറിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഇന്ത്യന്‍ ടീം കപ്പില്‍ മുത്തമിട്ടത് . മലയാളി താരം പ്രദീപാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്‌.

നെഹ്റു കപ്പിന്റെ 25 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ്‌ ഇന്ത്യ ജേതാക്കളാവുന്നത്‌. അവസാനമായി 1998 ല്‍ കൊച്ചില്‍ നടന്ന മത്സരത്തില്‍ സെമിയിലെത്തിയതാണ്‌ ഇതിന്‌ മുമ്പത്തെ മികച്ച പ്രകടനം.

അംബേദ്ക്കര്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറികള്‍ക്ക്‌ ഇതിലധികമൊന്നും മോഹിക്കാനില്ലായിരുന്നു. പിന്നീടങ്ങോട്ട്‌ പകുതി സമയവും രണ്ടാം പകുതിയും അവസാന വിസിലും വരും വരെ ആഘോഷത്തിന്റെ നിമിഷങ്ങളാണ്‌ കടന്നു പോയത്‌.

ചക്ദെ ഇന്ത്യാ വിളികളില്‍ ഗാലറികള്‍ പ്രകമ്പനം കൊണ്ടു. ഇന്ത്യയുടെ പൊരിഞ്ഞ കളിയും മറപടിയായി തുടരെ ഫൗളുകളും മഞ്ഞയും ചുവപ്പും കാര്‍ഡുകളും എല്ലാം സ്റ്റേഡിയം കണ്ടു.

പക്ഷേ, ഒരു ഗോള്‍ കണ്ടെത്താന്‍ സിറിയയ്ക്കു കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഉടനീളം പത്തുപേരെ വച്ചു കളിച്ച അവര്‍ക്ക്‌ ഇന്ത്യയുടെ ആവേശത്തിനൊപ്പം പിടിച്ചു നില്‍ക്കാനായില്ല. ചരിത്രത്തിലാദ്യത്തെ ഫൈനലില്‍ ചരിത്ര കിരീടവുമായി ഇന്ത്യ സ്റ്റേഡിയം വിട്ടിറങ്ങി.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ മാന്ത്രികന്‍മാരില്‍ ഒരാളായ ബൈച്ചുങ്ങ്‌ ബൂട്ടിയ നയിച്ച ടീമില്‍ കേരളത്തിന്റെ പ്രതിനിധികളായി രണ്ടുപേരുണ്ടായിരുന്നു.ഫൈനലിലെ രക്ഷകനായ പ്രദീപിനു പുറമെ ചടയമംഗലംകാരന്‍ കെ.അജയനും.

പ്രാഥമിക റൗണ്ടില്‍ കംബോഡിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ഇന്ത്യ അരങ്ങേറിയത്‌. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പിച്ചു. പിന്നീടായിരുന്നു സിറിയയോടുള്ള തോല്‍വി. അവസാന മത്സരത്തില്‍ കിര്‍ഗിസ്താനെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ഇന്ത്യ ഫൈനലില്‍ കടന്നത്‌.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+