Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ മാന്യന്മാര്‍ മാനം കെട്ടു

<ul id="pagination-digg"><li class="next"><a href="/more-sports/sports-india-go-down-without-a-fight-2-aid0032-008181.html">Next »</a></li></ul>
Bell returns
നോട്ടിങ്ഹാം: മാന്യമായി കളിച്ച് കയ്യടി നേടിയ ഇന്ത്യന്‍ ടീമിനും ധോണിയ്ക്കും മാനം കെട്ട തോല്‍വി. ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 319 റണ്‍സിന്റെ അതിദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ലീഡ് ഭേദിച്ച് ഇംഗ്ലണ്ട് ഉയര്‍ത്തിയ 478 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ബാറ്റ്‌സ്മാന്‍മാര്‍ 158 റണ്‍സിന് ബാറ്റ് താഴെവച്ച ്കീഴടങ്ങുകയായിരുന്നു.

ലോക നമ്പര്‍ വണ്‍ ടീം പദവിയില്‍ ഇന്ത്യയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന വിമര്‍ശനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു നാലാമിന്നിങ്‌സില്‍ ടീം ഇന്ത്യയുടെ പ്രകടനം. 56 റണ്‍സ് നേടിയ സച്ചിനും 46 സ്‌കോര്‍ ചെയ്ത ഹര്‍ഭജനും പ്രവീണ്‍ കുമാറിന്റെ 25 റണ്‍സുമാണ് ഇന്ത്യയുടെ സ്‌കോറിന് അല്‍പമെങ്കിലും മാന്യത നല്‍കിയത്. മറ്റുള്ള കൊലകൊമ്പന്‍മാര്‍ക്കൊന്നും രണ്ടക്കം കാണാനുള്ള ഭാഗ്യമുണ്ടായില്ല. പൂജ്യവുമായി ക്യാപ്റ്റന്‍ ധോണി മാതൃക കാണിച്ചപ്പോള്‍ രാഹുല്‍ ദ്രാവിഡ് (6), വി വി എസ് ലക്ഷ്മണന്‍ (4), അഭിനവ് മുകുന്ദു(3), സുരേഷ് റെയ്‌ന (1), യുവരാജ് സിങ് (8), എസ് ശ്രീശാന്ത് (0) എന്നിവരും മോശമാക്കിയില്ല. എട്ട് റണ്‍സുമായി ഇഷാന്ത് ശര്‍മ്മ പുറത്താകാതെ നിന്നു.

രണ്ട് ഇന്നിങ്‌സുകളിലായി 108 റണ്‍സും എട്ട് വിക്കറ്റും കൊയ്ത ടിം ബ്രെസ്‌നനാണ് കൡയിലെ കേമന്‍. ആന്‍ഡേഴ്‌സണ്‍ മൂന്നും സ്റ്റ്യൂവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 544 റണ്‍സിന് പുറത്താകുകയായിരുന്നു.. നാലാം ദിവസം ആറിന് 441 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് കളി ആരംഭിച്ചത്. നാലാംദിവസം ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത് ബ്രസ്‌നനും ബ്രോഡുമാണ്.

മൂന്നാംദിവസം കളിനിര്‍ത്തുമ്പോള്‍ 64 എടുത്തിരുന്ന പ്രയര്‍ ഒമ്പത് റണ്‍സും കൂടി സ്വന്തം സ്‌കോറിനൊപ്പം ചേര്‍ത്ത് പുറത്തായി. 118 പന്തുകളില്‍ നിന്ന് 90 റണ്‍സ് എടുത്താണ് ബ്രെസ്‌നന്‍ പുറത്തായത്. ബ്രസ്‌നനെ പ്രവീണ്‍ കുമാര്‍ ദ്രാവിഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 32 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത ബ്രോഡ് റണ്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പ്രവീണ്‍ കുമാര്‍ നാലും ശ്രീശാന്ത്, ഇശാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും യുവരാജ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി.

അടുത്ത പേജില്‍

<ul id="pagination-digg"><li class="next"><a href="/more-sports/sports-india-go-down-without-a-fight-2-aid0032-008181.html">Next »</a></li></ul>
Story first published: Wednesday, May 9, 2012, 16:50 [IST]
Other articles published on May 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+