Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ 279ന് പുറത്ത്

മുംബൈ: മൂന്നാം ടെസ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 279 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ആവശ്യമായ സ്കോറെടുക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി. ഇംഗ്ലണ്ടിന് 121 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും (52) മഹേന്ദ്രസിംഗ് ധോണിയും (64) വാലറ്റക്കാരായ ശ്രീശാന്തും (35 നോട്ടൗട്ട്) അനില്‍ കുംബ്ലെയും (30) ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഫോളോ ഓണ്‍ ഒഴിവാക്കാനാവശ്യമായ 300 റണ്‍സ് എത്തിപ്പിടിക്കാനായില്ല.

ധോണി ദ്രാവിഡിനോടും ഇര്‍ഫാന്‍ പഠാനോടുമൊപ്പം പടുത്ത വിക്കറ്റ് കൂട്ടുകെട്ടുകള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മുന്‍നിരയുടെ തകര്‍ച്ചക്കു ശേഷം ഇംഗ്ലണ്ടിന്റെ മികച്ച സ്കോര്‍ വിജയകരമായി പിന്തുടരാന്‍ അത് പര്യാപ്തമായിരുന്നില്ല. വാലറ്റത്ത് പോരാട്ടവീര്യം പ്രകടിപ്പിച്ച കുംബ്ലെയും ശ്രീശാന്തും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+