കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നടക്കുന്ന നാലാം ഏകദിന മത്സരത്തിനായി ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ കൊച്ചിയിലെത്തി.
രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്രിക്കറ്റ് താരങ്ങളെ കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയിരുന്നത്.
വ്യാഴാഴ്ചയാണ് മത്സരം നടക്കുന്നത്. ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ലീഡ് ചെയ്യുന്ന ഇന്ത്യക്ക് കൊച്ചിയിലെ മത്സരം ജയിച്ചാല്‍ പരമ്പര കൈപ്പിടിയിലൊതുക്കാം. അതേ സമയം പരമ്പരയില്‍ ഒരു തിരിച്ചുവരവിന് കൊച്ചിയിലെ മത്സരം ഇംഗ്ലണ്ടിന് ജയിച്ചേ മതിയാവൂ.