Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിന്റെ മികവില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

ജമൈക്ക: ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിംഗ് മികവില്‍ വെസ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു. 45 ഓവറില്‍ 252 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ കൈവരിച്ചു.

15 പന്തില്‍ നിന്നും 19 റണ്‍സ് നേടേണ്ടിയിരുന്ന ഘട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണി ഔട്ടായത് വെസ്റ് ഇന്‍ഡീസിന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും മുഹമ്മദ് കെയ്ഫും സുരേഷ് റെയ്നയും വിജയലക്ഷ്യത്തിലെത്തുന്നതില്‍ വിജയിച്ചു. നേരിട്ട അവസാനത്തെ പന്തില്‍ ബൗണ്ടറിയടിച്ചാണ് കെയ്ഫ് വിജയം ഉറപ്പാക്കിയത്. അപ്പോള്‍ സ്കോര്‍ അഞ്ചിന് 254 എന്ന നിലയിലായിരുന്നു.

സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്ത ദ്രാവിഡ് 102 പന്തില്‍ നിന്നും 105 റണ്‍സെടുത്തു. 22 റണ്‍സെടുത്ത സെവാഗ് പുറത്തായതിനു ശേഷം വണ്‍ ഡൗണായെത്തിയ ഇര്‍ഫാന്‍ പഠാന്‍ ഒന്നും യുവരാജ്സിംഗ് 12ഉം റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് മുഹമ്മദ് കെയ്ഫും (66 നോടൗട്ട്) ദ്രാവിഡും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ 45 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റിന്റീസ് 251 റണ്‍സെടുത്തത്. 128 റണ്‍സെടുത്ത ഗെയ്ലാണ് അവരുടെ ഇന്നിംഗ്സിന് അടിത്തറ പാകിയത്. അജിത് അഗാര്‍കര്‍ രണ്ട് വിക്കറ്റ് കൊയ്തപ്പോള്‍ പഠാന്‍, മുനഫ് പട്ടേല്‍, ഹര്‍ഭജന്‍സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+