ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് രണ്ട് ഡിറ്റക്ടീവുകളെ ജമൈക്കിയലേയ്ക്ക് അയയ്ക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇന്ത്യാക്കാരനായ ഒരു വാതുവയ്പുകാരനെ വൂമര്‍ മുറിയില്‍ നിന്നും പുറത്താക്കിയെന്ന് പാകിസ്താന്‍ മീഡിയാ മാനേജര്‍ പര്‍വേസ് മിര്‍ പറയുന്നു.
വൂമറും മുംബൈയിലുളള ഒരു വാതുവെപ്പുകാരനും തമ്മില്‍ ശനിയാഴ്ച രൂക്ഷമായ വാക്കേറ്റം നടന്നെത്രേ. എന്നാല്‍ ഈ വാക്കേറ്റത്തെക്കുറിച്ചോ വാതുവെപ്പുകാരനെ മുറിയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ചോ വൂമര്‍ മറ്റുളളവരോട് ഒന്നും പറഞ്ഞിട്ടില്ലെന്നും പാകിസ്താന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈ ആരോപണം ബിസിസിഐ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാതുവെപ്പുകാരുടെ പങ്കിനെക്കുറിച്ച് താനും അജ്ഞനാണെന്ന് അന്വേഷണ സംഘത്തിന്റെ തലവനായ മാര്‍ക്ക് ഷീല്‍ഡ് പറയുന്നു.