ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം
പോര്‍ട്ട് ഓഫ് സ്പെയിന്‍ : ദുര്‍ബലരായ ബര്‍മുഡയ്ക്കെതിരെ ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി ഇന്ത്യ സൂപ്പര്‍ എട്ടിലേയ്ക്കുളള സാധ്യത നിലനിര്‍ത്തി.
ഇന്ത്യ അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റിന് 413 റണ്‍സ്. ബര്‍മുഡ 43.1 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. 257 റണ്‍സിന്റെ വിജയം. ഇതോടെ റണ്‍ നിരക്കില്‍ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തെത്തി.
+4.86 റണ്‍ റേറ്റുമായി ശ്രീലങ്കയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടേത് + 2.51ഉം ബംഗ്ലാദേശിന്റേത് +0.14 ഉം ആണ്. മാര്‍ച്ച് 24ന് നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ വന്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടില്‍ പ്രവേശിക്കാം.
ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും ഇനി രണ്ടു മത്സരങ്ങള്‍ അവശേഷിക്കുസ്റതാണ് ഇന്ത്യയെ അലട്ടുന്നത്. ബര്‍മുഡയെ വന്‍ സ്കോറിന് പരാജയപ്പെടുത്തിയാല്‍ ബംഗ്ലാദേശിനും സാധ്യത നിലനില്‍ക്കുകയാണ്.
റെക്കോര്‍ഡുകള്‍ വഴി മാറി
റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു പോര്‍ട്ട് ഓഫ് സ്പെയിനില്‍ കണ്ടത്. ഇന്ത്യ അടിച്ചു കൂട്ടിയ 413 റണ്‍സ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്. റണ്ണുശളുടെ അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യത്യാസത്തിലുളള വിജയമാണ് ചൊവ്വാഴ്ച ഇന്ത്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
ആകെ 18 സിക്സറുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇലതാടെ ലോകകപ്പ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന നേട്ടം ഇനി ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ പങ്കു വയ്ക്കും.
മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ട വീരേന്ദ്ര സെവാഗ് സെഞ്ച്വറി നേടി. 87 പന്തില്‍ 114 റണ്‍സ്. 46 പന്തില്‍ 83 റണ്‍സെടുത്ത യുവരാജ് സിംഗ്, 29 പന്തില്‍ 57റണ്‍സ് നേടിയ സച്ചിന്‍, 114 പന്തില്‍ 83 റണ്‍സെടുത്ത ഗാംഗൂലി എന്നിവരും ഇന്ത്യയുടെ സ്കോറിന് മികച്ച സംഭാവന നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications