Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്‌റണ്‍ ലീഗ് ആഗസ്റ്റ് 14ന് തുടങ്ങും

ദില്ലി : ഇന്ത്യന്‍ ബാഡ്മിന്‌റണ്‍ ലീഗിന് ബുധനാഴ്ച ദില്ലിയിലെ സിരി ഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ തുടക്കമാവും. രാത്രി എട്ടുമണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കൃഷ് ഡല്‍ഹി സ്മാഷേഴ്‌സ് പൂനെ പിസ്റ്റണ്‍സിനെ നേരിടും. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിന്‌റെ ചുവട് പിടിച്ച് ഹോക്കിക്കും ബോക്‌സിങിനും പിന്നാലെ ബാഡ്മിന്‌റണും പ്രധാന നഗരങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസി ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കുകയാണ്.

ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സ് (പി വി പി ഗൂപ്പ്), ബംഗാ ബീറ്റ്‌സ് (ബി ഒ പി ഗ്രൂപ്പ്), കൃഷ് ഡെല്‍ഹി സ്മാഷേഴ്‌സ് (കൃഷ് ഗ്രൂപ്പ്),അവാദേ വാരിയേഴ്‌സ് (സഹാറ ഗ്രൂപ്പ്), പൂനെ പിസ്റ്റണ്‍സ് (ബര്‍മന്‍ ഫാമിലി), ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെയും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെയും ഉടമസ്ഥതയിലുള്ള മുംബൈ മാസ്‌റ്റേഴ്‌സ് തുടങിയ ആറ് ടീമുകളാണ് ടൂര്‍ണമെന്‌റില്‍ പങ്കെടുക്കുന്നത്. ചില താരങളുടെ അടിസ്ഥാന വില കുറഞ്ഞത് സംബന്ധിച്ചുള്ള വിവാദങളും മറ്റും കാരണം മൂന്ന് തവണ മാറ്റി വെച്ചതിനു ശേഷമാണ് ഐ ബി എല്‍ ബുധനാഴ്ച തുടങ്ങുന്നത്.

IBL

ലീഗിലെ ഏറ്റവും വില കൂടിയ താരം ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ മലേഷ്യയുടെ ലീ ചോംഗ് വീ ആണ്. ലോക ഒന്നാം നമ്പര്‍ താരത്തെ ഗവാസ്‌കറുടെ മുബൈ മാസ്‌റ്റേഴ്‌സാണ് സ്വന്തമാക്കിയത്. ഇന്‍ഡ്യയുടെ സൂപ്പര്‍ താരം സൈന നേവാള്‍ ഹോം ടീമായ ഹൈദരബാദ് ഹോട്ട് ഷോട്ട്‌സിലാണ്.ബംഗാ ബീറ്റ്‌സിന്‌റെ താരമായി പി കാശ്യപും, ലക്‌നൗ (അവാദേ) വാരിയേഴ്‌സില്‍ പി വി സിന്ധുവും, ഡെല്‍ഹി ടീമില്‍ ജ്വാല ഗുട്ടയും, പൂനെ ടീമില്‍ അശ്വിനി പൊന്നപ്പയും കളിക്കും. മലയാളി താരം എച്ച് എസ് പ്രണോയ് ഡല്‍ഹി ടീമിലാണുളളത്.

ഓരോ ടീമിലും ആറ് ഇന്ത്യന്‍ താരങളും നാല് വിദേശ താരങളും ഒരു ജൂനിയര്‍ ഇന്ത്യന്‍ താരവുമാണുളളത്. 90 മത്സരങ്ങള്‍ അടങ്ങിയ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ഒരോ ടീമിനും അഞ്ച് വീതം മത്സരങളാണുള്ളത്. മികച്ച നാല് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
ആഗസ്റ്റ് 31ന് മുംബൈയിലാണ് ഫൈനല്‍. ലോക ബാഡ്മിന്‌റണ്‍ ചാംപ്യന്‍ഷിപ്പില്‍ കാഴ്ച വെച്ച മികച്ച പ്രകടനത്തിന്‌റെ ആത്മവിശ്വാസത്തിലാണ് താരങള്‍ കളത്തിലിറങുന്നത്. ഇ എസ്പ്എന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സും മത്സരങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

Story first published: Wednesday, August 14, 2013, 15:36 [IST]
Other articles published on Aug 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+