പൂനെ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ 2013 ആഗസ്റ്റ് 22 ന് തുടങ്ങും. ആദ്യ റൗണ്ടില്‍ മികച്ച പ്രകടം കാഴ്ചവച്ച ഹൈദരാബാദ് ഹോട്ട് ഷോട്ട്സും മുംബൈ മാസ്റ്റേഴ്സും തമ്മിലാണ് രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടം.
ഇന്ത്യയുടെ മിന്നും താരമായ സൈമ നെഹ്വാള് നയിക്കുന ഹൈദരാബാദ് ഹോട്ട്ഷോട്ട്സ് ആദ്യ റൗണ്ടില്‍ രണ്ട് സെറ്റ് മത്സരങ്ങള്‍ ജയിച്ച് 11 പോയിന്റ് സ്വന്തമാക്കി. ഒരു സെറ്റില്‍ മാത്രമാണ് ഹൈദരാബാദ് തോല്‍വിയുടെ രുചി അറിഞ്ഞത്. സമാനായ രീതിയില്‍ തന്നെയാണ് മുംബൈ മാസ്റ്റേഴ്സും രണ്ടാം റൗണ്ടില്‍ കടന്നത്. ലോക ഒന്നാം നമ്പര്‍ താരമായ ലീ ചോങ് വീ ആണ് മുംബൈ ടീമിന്റെ നായകന്.
ഒമ്പത് പോയിന്റ് നേടിയ പൂണെ പിസ്റ്റണ്സാണ് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഏഴ് പോയന്റ് നേടിയ ബാംഗ്ലൂര്‍ നാലാമതാണ്. രണ്ടാം റൗണ്ടില്‍ ബാംഗ്ലൂരിന്റെ മത്സരം പൂണെ ടീമിനോടാണ്. സെമി പ്രവേശനത്തിന് ബംഗ്ലൂരിന് വിജയം അനിവാര്യമാണ്. ബംഗാ ബീറ്റ്സും ലഖ്നൗ വാറിയേഴ്സുമാണ് പോയന്റ് നിലയില്‍ ഏറ്റവും താഴെയുള്ള ടീമുകള്‍.
ഇതിനിടെ ഐബിഎല്ലിന്റെ നടത്തിപ്പിനെ പ്രശംസിച്ച് ലോക ഒന്നാം നമ്പര്‍ താരവും മുംബൈ മാസ്റ്റേഴ്സിന്െ ക്യാപ്റ്റനുമായ ലീ ചോങ് വീ രംഗത്തെത്തി. ചൈനീല് ബാഡ്മിന്റണ്‍ ലീഗിനേക്കാള്‍ എത്രമോ മികച്ചതാണ് ഇന്ത്യന്‍ ബാജ്മിന്റണ് ലീഗ് എന്നായിരുന്നു ലീ ചോങിന്റെ പ്രതികരണം.