ഐബിഎല്‍: തോറ്റിട്ടും ജയിച്ച് അജയ് ജയറാം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ സുവര്‍ണ്ണ താരവും ലോക ഒന്നാം നമ്പറും ആയ ലീ ചോങ് വീയുമായിട്ടായിരുന്നു അജയ് ജയറാമിന്റെ പോരാട്ടം. ആവേശം അലതല്ലിയ മത്സരത്തില്‍ ആദ്യസെറ്റ് നേടിയത് ലോക ഒന്നാം നമ്പര്‍ താരം തന്നെ ആയിരുന്നു. എന്നാല്‍ ഈ വിജയം നേടാന്‍ ലീ ചോങ് ന്നായി വിയര്‍ത്തു. അജയ് ജയറാമിന്റെ സ്മാഷുകള്‍ക്ക് മറുപടി കൊടുക്കാന്‍ ലോക ഒന്നാം നമ്പര്‍ താരം വിഷമിച്ചു. ഒടുവില്‍ 19 ന് എതിരെ 21 പോയന്റിനായിരുന്നു ലീ ചോങിന്റെ വിജയം.
രണ്ടാം സെറ്റില്‍ ഇന്ത്യന്‍ യുവ തുര്‍ക്കിയുടെ ഗംഭീരമായ തിരിച്ചുവരവാണ് കണ്ടത്. ഇത്തവണ തന്ത്രം ഒന്ന് മാറ്റിപ്പിടിച്ചാണ് ജയറാം പരീക്ഷിച്ചത്. ലോങ് റാലികളിലൂടെ ശരിക്കും ലീ ചോങിനെ പരീക്ഷിച്ചു. ഒടുവില്‍ മികച്ച വിജയവും നേടി. 11 ന് എതിരെ 21 പോയന്റുകള്‍ സ്വന്തമാക്കിയാണ് രണ്ടാം സെറ്റില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അജയ് തറപറ്റിച്ചച്ചത്.
മത്സര ഫലം നിര്‍ണയിക്കുന്ന മൂന്നാം സെറ്റിലും അജയ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ലീ ചോങിന്റെ അനുഭവ പരിചയത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല. ഹൈദരാബാദ് ഹോട്ട്‌ഷോട്ടിന്റെ താരമാണ് അജയ്. ലീ ചോങ് വീ മുംബൈ മാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications