
മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഗോവ 4-2ന് പൂനെ എഫ്‌സിയെ തോല്‍പ്പിച്ചു. കളി തുടങ്ങി 20 മിനിറ്റിനുള്ളില്‍ തന്നെ കെയ്ത മന്‍ജൗവിന്റ മികവില്‍ പൂനെ രണ്ടു ഗോളിന്റെ ലീഡ് നേടി. എന്നാല്‍ നൈജീരിയന്‍ താരം ഓഗ്ബ ഒന്നാം പകുതിയില്‍ തന്നെ രണ്ടു ഗോളുകളും തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ആധിപത്യം നേടിയ സ്‌പോട്ടിങ് ക്ലബ്ബിനുവേണ്ടി സുഡാന്‍ താരം ജെയിംസ് മോഗ ലീഡ് നേടി.
ഡേവ്‌സണ്‍ ഫെര്‍ണാണ്ടസിലൂടെ സ്‌പോട്ടിങ് നാലാം ഗോളും ഉറപ്പാക്കിയതോടെ പൂനെയുടെ പോരാട്ടവീര്യം ചോര്‍ന്നു. 18 മത്സരങ്ങളില്‍ നിന്ന് സ്‌പോട്ടിങിന് 27 പോയിന്റും പൂനെയ്ക്ക് 28 പോയിന്റുമാണുള്ളത്.