
ഇപ്പോള്‍ ശ്രീശാന്ത് ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിലാണ്. ടീം ഇന്ത്യ ലോകകപ്പ് നേടുമെന്നു പ്രത്യാശ പ്രകടിപ്പിച്ച ശ്രീ ട്വിറ്ററിലൂടെ തനിക്കു പിന്തുണ നല്‍കിയവര്‍ക്കു പ്രത്യേകം നന്ദി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെയാണു ലോകകപ്പ് ടീമിലേക്കു തെരഞ്ഞെടുത്തിരിക്കുന്നതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. ശ്രീകാന്ത്, യശ്പാല്‍ ശര്‍മ, സുരേന്ദ്ര ഭാവെ, നരേന്ദ്ര ഹിര്‍വാനി, രാജാ വെങ്കട് എന്നിവരടങ്ങുന്ന സംഘമാണു ടീമിനെ തെരഞ്ഞെടുത്തത്.ധോണിയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍.
28 വര്‍ഷങ്ങള്‍ക്കു മുമ്പ് 1983 ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കു കാര്യമായ പങ്കു വഹിക്കാനുണ്ട്. ശ്രീശാന്ത് നല്ല ബൗളറാണെങ്കിലും കാലത്തിനനുസരിച്ചുള്ള പക്വത നേടാനുണ്ട്- ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, പ്രവീണ്‍ കുമാര്‍ എന്നിവരുടെ പരുക്ക് കാര്യമാക്കേണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.