പ്രഥമ ഐബിഎല്‍ കിരീടം ഹൈദരാബാദിന്
മുംബൈ: പ്രഥമ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് കിരീടം സൈനാ നേവാളിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഹോട്ട് ഷോട്ടിന്. ആഗസ്റ്റ് 31 ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ലഖ്‌നൗ അവധ് വാരിയേഴ്‌സിനെയാണ് സൈനയുടെ ഹോട്ട് ഷോട്ട്‌സ് തകര്‍ത്തെറിഞ്ഞത്. സൈന നേവാള്‍ പിവി സിന്ധു പോരാട്ടത്തില്‍ സൈനയുടെ മികവുറ്റ പ്രകടനമാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 3-1 നാണ് അവധ് വാറിയേഴ്‌സിനെ ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സ് പരാജയപ്പെടുത്തിയത്.

ആദ്യ മത്സരത്തില്‍ അവധ് വാറിയേഴാസാണ് മുന്നേറിയെതെങ്കിലും പിവി സിന്ധുവിനെതിര പോരാടി ലോക നാലാം നന്പര്‍ താരം സൈന നേവാള്‍ 21-15, 27-1 ന് മത്സരം സ്വന്തമാക്കിയതോടെ ഫൈനല്‍ 1-1 എന്ന നിലയിലായി. പുരുഷ ഡബിള്‍സില്‍ മലേഷ്യന്‍ താരങ്ങളായ ഗോ വി ഷെം- വാ ലി ഖിം സഖ്യം ഹൈദരാബാദിന് വേണ്ടി വിജയം നേടി. അവധിന്റെ മാര്‍ക്കിസ് കിഡോ-മത്യാസ് ബോ സഖ്യത്തെ 21-14, 13-21, 11-14 നാണ് ഹൈദരാബാദ് തകര്‍ത്തത്.
രണ്ടാം പുരുഷ സിംഗിള്‍സില്‍ ആദ്യ ഗെയും നഷ്ടമായെങ്കിലും ഹൈദരാബാദിന്റെ അജയ് റാം അവധ് താരം ഗുരുസായ് ദത്തിനെ പരാജയപ്പടെുത്തി. 10-21, 21-17, 11-7 നാണ് അജയ് അവധ് താരത്തെ പരാജയപ്പെടുത്തിയത്.പ്രഥമ ഐബിഎല്‍ മത്സരത്തില്‍ ഒരിയ്ക്കല്‍ പോലും തോല്‍ക്കാത്ത താരമെന്ന പേര് ഫൈനല്‍ മത്സരത്തിലെ വിജയത്തോടെ ലോക നാലാം നമ്പര്‍ താരം സൈന നേവാള്‍ സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications