ബെയ്‌ജിങ്: അമേരിക്കന്‍ നീന്തല്‍ത്താരം മൈക്കല്‍ ഫെല്‍പ്‌സ് തന്റെ സ്വര്‍ണ്ണവേട്ട തുടരുന്നു. ഞായറാഴ്‌ച നടന്ന 4-100 മെഡ്ലെ റിലേയില്‍ ലോകറക്കോര്‍ഡോടെ ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സ് എട്ടാം സ്വര്‍ണ്ണം സ്വന്തമാക്കി.
ഇതോടെ ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണമെന്ന മാര്‍ക്ക് സ്‌പിറ്റ്‌സിന്റെ റക്കോര്‍ഡാണ് ഫെല്‍പ്‌സ് തകര്‍ത്തത്. തന്റെ റക്കോര്‍ഡ് മറികടന്ന ഫെല്‍പ്‌സിനെ മാര്‍ക്ക് അനുമോദിച്ചു.
പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണ്ണം. ഒന്നൊഴികെ ബാക്കിയെല്ലാം റക്കോര്‍ഡ് വിജയങ്ങള്‍. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ താരം എന്നിങ്ങനെ പോകുന്നു ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സിന്റെ നേട്ടങ്ങള്‍. 1972ല്‍ ഏഴു സ്വര്‍ണ്ണം നേടിയ മാര്‍ക്ക് സ്‌പിറ്റ്‌സിന്റെ റെക്കോര്‍ഡ് ഭേദിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഫെല്‍പ്‌സ് ബെയ്‌ജിങ്ങിലെത്തിയത്.
ശനിയാഴ്‌ച 100മീറ്റര്‍ ബട്ടര്‍ഫ്ലൈ മത്സരത്തിലും ഈ താരം സ്വര്‍ണ്ണം നേടിയിരുന്നു. ആതന്‍സ്, ബെയ്‌ജിങ് ഒളിമ്പിക്‌സുകളിലായി ഇതോടെ ഫെല്‍പ്‌സിന് സ്വന്തമായത് ആകെ 14സ്വര്‍ണ്ണമെഡലുകള്‍. ഒളിമ്പിക്‌സിന്റെ 112വര്‍ത്തെ ചരിത്രത്തില്‍ മറ്റാര്‍ക്കുമുള്ളതിനേക്കാള്‍ നാലുമെഡലുകള്‍ അധികം.
400 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്ലെ, 4-100 മീറ്റര്‍ റിലേ, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 4-200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്ലെ, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 4-100 മീറ്റര്‍ മെഡ്ലെ റിലേ എന്നിവയിലാണ് ഫെല്‍പ്‌സ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()