സ്കോകിന് ജോ എന്നറിയപ്പെട്ടിരുന്ന ഫ്രെയ്സര്‍ 1964ല്‍ ഒളിംപിക്സ് സ്വര്‍ണം നേടിയിരുന്നു. 1970ല്‍ ജിമ്മി എലിസിനെ തോല്‍പ്പിച്ചാണ് ലോകകിരീടം നേടിയത്. മൂന്നു വര്‍ഷത്തിനു ശേഷം ജോര്‍ജ് ഫോര്മാന് കിരീടം അടിയറവയ്ക്കുന്നതുവരെ ജൊ തന്നെയായിരുന്നു രാജാവ്,
മുഹമ്മദ് അലിക്കെതിരേ 1975ല്‍ നടന്ന മുന്നു പോരാട്ടങ്ങളാണ് ജോയെ അനശ്വരനാക്കുന്നത്. 'ത്രില്ലാ ഇന്‍ മാനില' എന്നു പേരിട്ട പോരാട്ടം ലോകശ്രദ്ധ നേടിയിരുന്നു. 76ല്‍ ഫോര്മാനോട് വീണ്ടും തോറ്റതോടെ ജോ റിങ് വിടാന്‍ തീരുമാനിച്ചു.
സജീവ മല്‍സരത്തില്‍ നിന്നു വിടവാങ്ങിയതിനുശേഷം നിരവധി ഹോളിവുഡ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജോ പ്രത്യക്ഷപ്പെട്ടിരുന്നു.