ദില്ലി: ഇന്ത്യയും വെസ്റ്ഇന്റീസും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സംപ്രേഷണം ചെയ്യാന്‍ ദില്ലി ഹൈക്കോടതി ദൂരദര്‍ശന് അനുമതി നല്‍കി.
മത്സരത്തിന്റെ തല്‍സമയ സംപ്രേഷണത്തിന് പകരം ഏഴുമിനിറ്റി വൈകി ഡിഫേര്‍ഡ് ലൈവ് രീതിയിലാണ് സംപ്രേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
മത്സരത്തിന്റെ സംപ്രേഷണാവകാശം നേടിയ നിംബസും പ്രസാര്‍ഭാരതിയും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദ്യ ഏകദിന മത്സരം ഒട്ടേറെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.
സംപ്രേഷണം സംബന്ധിച്ച് നിംബസ് ടെലിവിഷന്‍ അധികൃതരും പ്രസാര്‍ഭാരതി കോര്‍പ്പറേഷനും തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുകൂട്ടരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.