തനിക്ക് തെറ്റു പറ്റി: ഹെയിഡന്‍
ദില്ലി: ഹര്‍ഭജന്‍ സിംഗിനെ അസുരവിത്ത് എന്ന് വിളിച്ചത് തെറ്റായിപ്പോയെന്ന് ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍ മാത്യു ഹെയ്ഡന്‍. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഹര്‍ഭജനുമായി സംസാരിച്ച് ഭിന്നതകള്‍ പരിഹരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു.
ഒരു ആസ്ത്രേല്യന്‍ പത്രത്തിന്റെ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഹെയ്ഡന്‍ ഇങ്ങനെ പറഞ്ഞത്. ഹര്‍ഭജന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ തനിക്ക് ആഗ്രഹമുണ്ട്. എല്ലാം പറഞ്ഞുതീര്‍ക്കാനാവുമോയെന്ന് നോക്കണം- ഹെയ്ഡന്‍ വ്യക്തമാക്കി.
ഹര്‍ഭജനെ അസുരവിത്ത് എന്ന് വിളിച്ചതിനെ കുറിച്ച് താന്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് ഹെയ്ഡന്‍ പറഞ്ഞു. ഹര്‍ഭജനെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന‍് അങ്ങനെ പറഞ്ഞത്. തനിക്ക് മറ്റെന്തെങ്കിലും വാക്ക് ഉപയോഗിക്കാമായിരുന്നു. തീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമായി തന്റെ പദപ്രയോഗം. അത് അനാവശ്യമായിരുന്നു. അതൊരു തെറ്റായിരുന്നു- ഹെയ്ഡന്‍ വ്യക്തമാക്കി.
മാനുഷികമായ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ, ആസ്ത്രേല്യ ടീമുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications