Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന്‍ പാഴ്‌ച്ചെടിയാണെന്ന്‌ ഹെയ്‌ഡന്‍

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ താരങ്ങളൂടെ വിദ്വേഷം കളിക്കളത്തിനു പുറത്തേക്കും വ്യാപിയ്‌ക്കുന്നു. Harbhajan Singh

ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ വെറും കളയാണെന്ന്‌ ആരോപിച്ച്‌ ഹെയ്‌ഡനാണ്‌ പുതിയ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ഹര്‍ഭജനെ ഹെയ്‌ഡന്‍ വട്ടനെന്നു (മാഡ്‌ ബോയ്‌) വിളിച്ചെന്ന്‌ ഇന്ത്യന്‍ താരങ്ങള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ചീത്തക്കുട്ടിയെന്നാണ്‌ (ബാഡ്‌ ബോയ്‌) എന്നാണ്‌ താന്‍ വിളിച്ചതെന്നാണ്‌ ഹെയ്‌ഡന്റെ വാദം.

ഹര്‍ഭജനുമായുള്ള തര്‍ക്കമാരംഭിച്ചിട്ട്‌ ഏറെക്കാലമായി. താന്‍ ആദ്യം കാണുമ്പോഴും അയാള്‍ ഇന്നത്തെപ്പോലെ വിളച്ചെടികള്‍ക്കിടയിലെ കളച്ചെടിയായി നില്‌ക്കുകയാണ്‌.

ബ്രിസ്‌ബേന്‍ റേഡിയോ സംഘടിപ്പിച്ച ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹെയ്‌ഡന്‍. മോശം പെരുമാറ്റത്തിന്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള താരം ഹര്‍ഭജനാണെന്നും ഹെയ്‌ഡന്‍ പറഞ്ഞു. ഹര്‍ഭജന്റെ ചരിത്രം പരിശോധിച്ചാല്‍ അതറിയാം.

ഞായറാഴ്‌ച നടന്ന കളിയില്‍ ആസ്‌ട്രേലിയന്‍ താരങ്ങള്‍ മോശമായി പെരുമാറിയെന്ന ഇന്ത്യക്കാരുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് കളിയ്‌ക്കുന്ന കളിയെല്ലാം തോല്‍ക്കുന്നതു കൊണ്ടാണ്‌ ഇന്ത്യ പരാതിയുമായി നടക്കുന്നതെന്നായിരുന്നു ഹെയ്‌ഡന്റെ പ്രതികരണം.

അതെ സമയം ഹര്ഭജനെതരെയുള്ള മോശമായ പരാമര്ശത്തിന് ഹെയ്ഡനെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, February 27, 2008, 10:52 [IST]
Other articles published on Feb 27, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+