പെഷവാര്‍: ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിന് ശനിയാഴ്ച പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റു. എന്നാല്‍ പാകിസ്ഥാനെതിരെ തിങ്കളാഴ്ച നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഹര്‍ഭജന് കളിക്കാനാവുമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
മുന്‍കരുതലെന്ന നിലയില്‍ നെറ്റ് പരിശീലനത്തിനിടെ ബൗള്‍ ചെയ്യേണ്ടതില്ലെന്ന് ഹര്‍ജന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച പത്ത് കളിക്കാര്‍ മാത്രമേ പരിശീലനത്തിനെത്തിയിരുന്നുള്ളൂ. ഏകദിന സ്പെഷ്യലിസ്റുകളായ മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, മുരളി കാര്‍ത്തിക്, എസ്.ശ്രീശാന്ത് എന്നിവര്‍ക്ക് പരിശീലനത്തിന് എത്താന്‍ കഴിഞ്ഞില്ല. ദില്ലിയില്‍ നിന്നും വെള്ളിയാഴ്ച പുറപ്പെട്ട വിമാനം വൈകിയതിനാല്‍ ലാഹോറില്‍ നിന്നും പെഷവാറിലേക്കുേള്ള കണക്ടിംഗ് വിമാനം ഇവര്‍ക്ക് കിട്ടിയിരുന്നില്ല.