Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിനെ തല്ലിയ ഹര്‍ഭജന്‌ താത്‌കാലിക സസ്‌പെന്‍ഷന്‍

Harbhajan Singhമൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മത്സരത്തിനിടെ മലയാളി ഫാസ്റ്റ്‌ബൗളര്‍ എസ്‌. ശ്രീശാന്തിനെ മര്‍ദിച്ച സംഭവത്തില്‍ മുംബൈ ഇന്ത്യന്‍സ്‌ ക്യാപ്‌റ്റന്‍ ഹര്‍ഭജന്‍ സിങ്ങിനെ താത്‌കാലികമായി സസ്‌പെന്‍ഡു ചെയ്‌തു.

മത്സരത്തിന്റെ വീഡിയോ ടേപ്പുകള്‍ പരിശോധിച്ചതില്‍ നിന്നും ഹര്‍ഭജന്‍ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന്‌ മാച്ച്‌ റഫറി അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഈ നടപടി.

ഇതോടെ ഞായറാഴ്‌ച ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരായ മത്സരത്തില്‍ ഹര്‍ഭജന്‌ കളിക്കാനാവില്ല. വെള്ളിയാഴ്‌ച മൊഹാലിയില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ്‌ കിങ്‌സും തമ്മിലുള്ള മത്സരം പൂര്‍ത്തിയായി കളിക്കാര്‍ ആശംസകള്‍ കൈമാറുമ്പോഴാണ്‌ ഹര്‍ഭജന്‍ പ്രകോപനമൊന്നുമില്ലാതെ ശ്രീശാന്തിന്റെ മുഖത്തിടിച്ചത്‌. തത്സമയ സംപ്രേഷണത്തില്‍, സമ്മാനദാനച്ചടങ്ങിനിടെ ശ്രീശാന്ത്‌ പൊട്ടിക്കരയുന്ന ദൃശ്യവുമുണ്ടായിരുന്നു.

ഹര്‍ഭജനെ വിലക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചാബ്‌ കിങ്‌സ്‌ ടീം നല്‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മാച്ച്‌ റഫറി ഫാറൂഖ്‌ എഞ്ചിനീയറെ അന്വേഷണ കമ്മീഷനായി ബിസിസിഐ നിയോഗിച്ചത്‌.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളോടും തിങ്കളാഴ്‌ച ഡല്‍ഹി മൗര്യ ഷെറാട്ടണ്‍ ഹോട്ടലില്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‌കിയിട്ടുണ്ട്‌. അന്വേഷണSreesanth കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ശിക്ഷ. അതുവരേക്കാണ്‌ താത്‌കാലിക സസ്‌പെന്‍ഷന്‍.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടമാണ്‌ ഐപിഎല്‍ സ്വീകരിച്ചിട്ടുള്ളത്‌. ഐസിസി ചട്ടപ്രകാരം ഒരു കളിക്കാരനെയോ അമ്പയറെയോ റഫറിയെയോ കാണിയെയോ ഏതെങ്കിലും ഒഫീഷ്യലിനെയോ ശാരീരികമായി മര്‍ദിക്കുന്നത്‌ ആജീവനാന്ത വിലക്കുവരെ ലഭിക്കാവുന്ന കുറ്റമാണ്‌.

അഞ്ചു ടെസ്‌റ്റുകളിലോ 10 ഏകദിന മത്സരങ്ങളിലോ പരമാവധി ആജീവനാന്ത വിലക്കോ ആണ്‌ ഐ.സി.സി. നിഷ്‌കര്‍ഷിക്കുന്നത്‌. ഇതനുസരിച്ച്‌ ഹര്‍ഭജന്‌ ആജീവനാന്ത വിലക്കുവരെ കിട്ടാം. മൊഹാലി സംഭവത്തില്‍ ബിസിസിഐ. ഹര്‍ഭജന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‌കിയിരുന്നു. ഇന്ത്യന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായി കരാറുള്ള ഹര്‍ഭജന്‍ കളിക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ്‌ ഇത്‌.

ശ്രീശാന്ത്‌ പരാതി പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ടീം പഞ്ചാബ്‌ കിങ്‌സ്‌ ഐപിഎല്‍ അധികൃതര്‍ക്ക്‌ പരാതി നല്‌കുകയാണുണ്ടായത്‌. ശ്രീശാന്തിനെ മര്‍ദിച്ചുവെന്ന വാര്‍ത്ത ഹര്‍ഭജനും നിരസിച്ചിട്ടുണ്ട്. ശ്രീശാന്തുമായി ചില്ലറ പ്രശ്‌നങ്ങളുണ്ടായെങ്കിലും അതു പരിഹരിച്ചുവെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. പക്ഷേ, കാരണമെന്താണെന്ന്‌ വ്യക്തമാക്കിയില്ല. സംഭവത്തെത്തുടര്ന്ന് ഹര്‍ഭജനോട്‌ ക്യാപ്‌റ്റന്‍ സ്ഥാനമൊഴിയാന്‍ മുംബൈ ഇന്ത്യന്‍സ്‌ മാനേജുമെന്റ്‌ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Sunday, April 27, 2008, 9:27 [IST]
Other articles published on Apr 27, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+