ഹര്‍ഭജനെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും
ലോകകപ്പില്‍ രണ്ട് കളികളിലായി 20 ഓവര്‍ ബൗള്‍ ചെയ്ത ഹര്‍ഭജന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഭജന്റെ മുന്‍കാല പ്രകടനത്തിനു ചേര്‍ന്ന കളിയായിരുന്നില്ല ലോകകപ്പില്‍ അദ്ദേഹം കാഴ്ച വച്ചത്.
മുുതിര്‍ന്ന കളിക്കാരില്‍ പലരെയും ഒഴിവാക്കാനും യുവാക്കള്‍ക്ക് അവസരം കൊടുക്കാനുമുള്ള നീക്കത്തിലാണ് സെലക്ടര്‍മാര്‍. ബംഗ്ലാദേശിനെതിരെ ഒരു ടെസ്റും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക.
ലോകകപ്പ് ടീമിലുണ്ടായിരുന്ന അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരെയും ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനിടയില്ല. വീരേന്ദര്‍ സെവാഗിനെയും ഏകദിന ടീമില്‍ നിന്നോ ടെസ്റ് ടീമില്‍ നിന്നോ ഒഴിവാക്കിയേക്കും.
ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ സ്ഥാനത്ത് ഉത്തര്‍പ്രദേശിന്റെ ലെഗ് സ്പിന്നര്‍ പീയൂഷ ചൗള ടീമിലെത്തിയേക്കും. പരിക്കില്‍ നിന്ന് മുക്തമായില്ലെങ്കില്‍ ശ്രീശാന്തിനും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോഴും സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ടീമില്‍ തുടര്‍ന്നേക്കും. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് യുവരാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി എന്നിവരെയാണ് പരിഗണിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications