Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാജിയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങള്‍

Harbhajan Singhസിഡ്‌നി: വിവാദങ്ങളും തര്ക്കങ്ങളും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ വിട്ടൊഴിയുന്നില്ല.

പരന്പരിയില് ഇതിനകം തന്നെ ഒട്ടേറെ വിവാദങ്ങളില്‍ കുരുങ്ങിയ ഹര്‍ഭജനെതിരെ പുതിയ ആരോപണവുമായി ആസ്ത്രേലിയയിലെ മാധ്യമങ്ങള് രംഗത്തെത്തി‍.

ഞായറാഴ്‌ച നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഫൈനലല് മത്സരത്തിനിടെ ഹര്‍ഭജന്‍ കാണികളെ നോക്കി കുരങ്ങിന്റെ ചേഷ്ടകള്‍ കാണിച്ചുവെന്നാണ്‌ ആരോപണമുയര്‍ന്നിരിയ്‌ക്കുന്നത്‌.

സിഡ്‌നിയിലെ മോര്‍ണിംഗ്‌ ഹെറാള്‍ഡ്‌, ഡെയ്‌ലി ടെലിഗ്രാഫ്‌ എന്നീ പത്രങ്ങള്‍ കാണികളെ ഉദ്ധരിച്ചാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കാണികള്‍ ഹര്‍ഭജനെ കളിയാക്കിയപ്പോള്‍ ഹര്‍ഭജന്‍ തിരിഞ്ഞു നിന്ന്‌ കുരങ്ങിന്റെ ചേഷ്ടകള്‍ കാണിയ്‌ക്കുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടിലുള്ളത്‌.

ആരോപണം സംബന്ധിച്ച്‌ മാച്ച്‌ റഫറി ജെഫ്‌ ക്രോ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം ഹര്‍ഭജനെതിരെയുള്ള ആരോപണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നിഷേധിച്ചിട്ടുണ്ട്‌.

സംഭവം ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്‌ ടീം മാനേജ്‌മെന്റധികൃതര്‍ പറഞ്ഞു. ഹര്‍ഭജനെ അസുര വിത്തെന്നു വിളിച്ച ഹെയ്‌ഡനെ പുറത്താക്കി പത്തു മിനിറ്റിനു ശേഷമാണ്‌ ഹര്‍ഭജന്‍ കാണികളെ നോക്കി ചേഷ്ടകള്‍ കാണിച്ചെന്നാണ്‌ പത്രത്തിലുള്ളത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Monday, March 3, 2008, 12:45 [IST]
Other articles published on Mar 3, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+