ഹര്‍ഭജന് തുടര്‍ന്നും കളിക്കാന്‍ അനുമതി
ലണ്ടന്‍: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിന് തുടര്‍ന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി)യുടെ അനുമതി.
ഈയിടെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയിലാണ് ഹര്‍ഭജന്റെ ബൗളിംഗ് ആക്ഷനെതിരെ പരാതിയുണ്ടായത്. ഹര്‍ഭജന്റെ ബൗളിംഗ് ആക്ഷന്‍ പരിശോധിച്ച ബയോ മെക്കാനിസ്റ് മാര്‍ക് പോര്‍ടസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐസിസി ഹര്‍ഭജന് തുടര്‍ന്നും കളിക്കാന്‍ അനുമതി നല്‍കി.
കഴിഞ്ഞ ഫിബ്രവരിയില്‍ ആസ്ത്രേലിയയില്‍ വച്ച് ഹര്‍ഭജന്റെ ബൗളിഗ് ആക്ഷന്‍ വിലയിരുത്തിയിരുന്നു. ഹര്‍ഭജന്റെ ബൗളിഗ് ആക്ഷനില്‍ കുഴപ്പമൊന്നുമില്ലെന്ന തീരുമാനമാണ് അന്നുണ്ടായത്. അന്ന് വിലയിരുത്തപ്പെട്ട ബാളിംഗ് ആക്ഷനുമായി പാകിസ്ഥാനെതിരായ മത്സരത്തിലെ ഹര്‍ഭജന്റെ ബൗളിഗ് ആക്ഷന് ചില വ്യത്യാസങ്ങളുണ്ടെന്ന് പോര്‍ടസ് കണ്ടെത്തിയെങ്കിലും ക്യാമറ ആംഗിളിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ നിലവാരത്തിന്റെയും വ്യത്യാസങ്ങള്‍ കാരണം അദ്ദേഹത്തിന് പരാതിയിന്‍മേല്‍ അന്തിമതീരുമാനത്തിലെത്താനായില്ല. ഇതേ തുടര്‍ന്നാണ് ഹര്‍ഭജന് അന്താരാഷ്ട്ര മത്സരങ്ങളില്‍ വീണ്ടും കളിക്കാനുള്ള അനുമതി ഐസിസി നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications