മുള്‍ട്ടാന്‍: പാകിസ്ഥാന്‍ കളിക്കാരില്‍ ശുഐബ് അക്തര്‍, ഷാഹിദ് അഫ്രിദി എന്നിവര്‍ക്കു പിന്നാലെ പേസ് ബൗളര്‍ ഉമര്‍ ഗുലും പരിക്കേറ്റവരുടെ പട്ടികയില്‍.
പരിക്കു കാരണം ഉമര്‍ ഗുല്‍ മുള്‍ട്ടാന്‍ ഏകദിനത്തില്‍ കളിക്കാനിടയില്ലെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.
വ്യാഴാഴ്ചത്തെ മത്സരത്തിനായി ഉമര്‍ ഗുലിന് പകരം റാവു ഇഫ്തികര്‍ അന്‍ജുമിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും സ്പിന്നര്‍ ഹര്‍ഭജന്‍സിംഗും പരിക്കു കാരണം നാട്ടിലേക്ക് മടങ്ങിയിരുന്നു.