അവസാന നിമിഷം അവാര്‍ഡ് പട്ടികയില്‍ നിന്ന് ടോം ജോസഫിന്റെ പേര് വെട്ടിതിരുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ ഭാഗമായി കമ്മിറ്റി അംഗം കൂടിയായ ജിജി തോംസണ്‍ കായിക മന്ത്രാലയത്തിന് വിയോജന കുറിപ്പും നല്‍കിയിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ടോമിന് അവാര്‍ഡ് നല്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രകായിക മന്ത്രി ഉറപ്പും നല്കി.
കായിക ലോകത്തെ സംഭാവനകള്‍ക്ക് ഭാരത സര്‍ക്കാര്‍ നല്കുന്ന പുരസ്കാരമാണ് അര്‍ജുന അവാര്‍ഡ്. 1961ല്‍ തുടങ്ങിയ ഈ പുരസ്കാരം 500,000 രൂപയും വെങ്കല പ്രതിമയും പ്രശസ്തി പത്രവും സമ്മാനമായി നല്കുന്നു. സാധാരണയായി 15 പുരസ്കാരങ്ങളാണ് ഒരു വര്‍ഷം നല്‍കുന്നത്.