മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. തിങ്കളാഴ്ച ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതകളും പുരുഷന്‍മാരും സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യയുടെ മെഡല്‍നേട്ടത്തിന് കൂടുതല്‍ തിളക്കമേകി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ തേജസ്വാനി സാവന്താണ് സ്വര്‍ണം നേടിയത്. അവ്നീത് കൗര്‍ സിദ്ദു വെള്ളിയും നേടി.
പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് പെയേഴ്സ് വിഭാഗത്തില്‍ അഭിനവ് ബിന്ദ്ര-ഗഗാന്‍ നരംഗ് ജോഡി സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റള്‍ പെയേഴ്സില്‍ സമരേഷ്ജുംഗ്-ജസ്പാല്‍റാണ ജോഡി സ്വര്‍ണം കൊയ്തു.
വനിതകളുടെ ഭാരദ്വോഹനത്തില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ മോണിക്ക ദേവി വെള്ളി നേടി.