ഗോവ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ യുവരാജ്സിംഗിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 294 റണ്‍സെടുത്തു.
തുടര്‍ച്ചയായി ഏകദിന ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ ഏകദിന സെഞ്ച്വറി നേടിയ സുരേഷ് റെയ്ന (61)യും യുവരാജും (103) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
സെവാഗും ദ്രാവിഡുമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് ദ്രാവിഡ് ഓപ്പണറായത്. ഫോം കണ്ടെത്താനാവാതെ സെവാഗ് (15) തുടര്‍ച്ചയായി മൂന്നാമത്തെ മത്സരത്തിലും പെട്ടെന്ന് പുറത്തായപ്പോള്‍ ഒരിക്കല്‍ കൂടി വണ്‍ഡൗണായെത്തിയ ഇര്‍ഫാന്‍ പഠാനും (36) ദ്രാവിഡും (46) ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി.
കെയ്ഫ് ഒരിക്കല്‍ കൂടി പൂജ്യനായി മടങ്ങിയതോടെയാണ് സുരേഷ് റെയ്നയും യുവരാജും ചേര്‍ന്നുള്ള കൂട്ടുക്കെട്ട് ആരംഭിച്ചത്. 76 പന്തില്‍ നിന്നാണ് യുവരാജ് 103 റണ്‍സ് നേടിയത്. യുവരാജിന്റെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയാണിത്.