Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലി-ഗിബ്സ് വെടിക്കെട്ടില്‍ ചെന്നൈ ചാരമായി

ഡര്‍ബന്‍: ചാരത്തില്‍ നിന്നും പറന്നുയര്‍ന്ന ഫീനിക്സ് പോലെ നേരിട്ട എതിരാളികളെയെല്ലാം വെട്ടിനിരത്തി ഡക്കാന്‍ ചാര്‍ജ്ജേഴ്സ് ഉയര്‍ന്നു പറക്കുന്നു. ചാര്‍ജ്ജേഴ്സില്‍ നിന്നും ഇത്തവണ ഷോക്കേറ്റത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനാണ്.

കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഗില്‍ക്രിസ്റ്റും സംഘവും ജൈത്രയാത്ര തുടര്‍ന്നത്. കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച് പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്താണ് ചാര്‍ജേ ഴ്സ്.

ഗില്ലിയുടെ (19 പന്തില്‍ 44 റണ്‍സ്)വെടിക്കെട്ടിന് പിന്നാലെ ഹെര്‍ഷല്‍ ഗിബ്സെന്ന പോരാളി 56 പന്തില്‍ 69 റണ്‍സുമായി അപരാജിതനായി നിന്നപ്പോള്‍ ചാര്‍ജ്ജേഴ്സിന് വിജയിക്കാതെ വേറെ വഴിയില്ലായിരുന്നു. സ്കോര്‍. ചെന്നൈ- 165/6, ഡെക്കാന്‍- 169/4. ഗിബ്സാണു മാന്‍ ഒഫ് ദ മാച്ച്.

ടോസ് നേടി എതിര്‍ടീമിനെ ബാറ്റിങ്ങിനയച്ച ഡെക്കാന്‍ ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ കണക്കുകൂട്ടല്‍ ശരിവച്ച് ആദ്യ ഓവറിലെ രണ്ടാംപന്തില്‍ ചെന്നൈ ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിനെ (0) ഫിഡല്‍ എഡ്വേഡ്സ് പുറത്താക്കി. മൂന്നാമനായെത്തിയ സുരേഷ് റെയ്നയ്ക്കൊപ്പം സ്കോര്‍ മുന്‍പോട്ടു കൊണ്ടുപോയ ഹെയ്ഡനെ ഗില്ലി വിട്ടുകളയുകയും ചെയ്തു. ഡക്കാന്റെ ഫീല്‍ഡിങ് ദൗര്‍ബല്യത്തില്‍ റെയ്നയ്ക്കും ജീവന്‍ ലഭിച്ചു. 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

പിന്നീടെത്തിയ ധോണിയും ഹെയ്ഡനും വീണ്ടും ഭീഷണി ഉയര്‍ത്തിയപ്പോള്‍ പ്രഗ്യാന്‍ ഓജ ഡക്കാന്റെ രക്ഷകനായി അവതരിച്ചു. ഹെയ്ഡനെയും (49) ധോണിയെയും (22) ഓജ പവലിയനിലെത്തിച്ചു. എന്നാല്‍ തകര്‍ത്തടിച്ച ഓറം ചെന്നൈയുടെ റണ്‍റേറ്റ് ഉയര്‍ത്തി. ഇതിനിടെ മോര്‍ക്കലിനെയും (13) എസ് ബദരീനാഥിനെയും (8) ചെന്നൈയ്ക്കു നഷ്ടപ്പെട്ടു. 29 പന്തുകളില്‍ 41 റണ്‍സ് നേടിയ ഓറം നോട്ടൗട്ട്.

165 എന്ന വിജയലക്ഷ്യവുമായി കളത്തിലെത്തിയ ആഡം ഗില്‍ക്രിസ്റ്റും ഗിബ്സും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ചെന്നൈയിലെ രാജക്കന്മാര്‍ക്ക് കാഴ്ചക്കാരായി മാറി.

ഒടുവില്‍ ചെയ്ഞ്ച് ബൗളറായി സുരേഷ് റെയ്നയെ കൊണ്ടുവന്ന ധോണീ തന്ത്രമാണ് കൂട്ടുകെട്ട് പിരിച്ചത്. 19 പന്തില്‍ 44 റണ്‍സുമായി ഗില്ലി കൂടാരം കയറി. പതിവ് പോലെ ലക്ഷ്മണ്‍ (4) പെട്ടെന്ന് തന്നെ പവലിയനിലെത്തി. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ 19 പ ന്തില്‍ 18 റണ്‍സുമായി ബാലാജിക്കു വിക്കറ്റുനല്‍കിയപ്പോള്‍ ചെന്നൈ വിജയം മണത്തെങ്കിലും ഒരറ്റത്തു ഉറച്ചു നിന്ന ഗിബ്സ് ഡക്കാന്റെ വിജയം ഉറപ്പിച്ചു.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+